5 March 2026

Aswathy Balachandran

കണിവെള്ളരിയും സാധാവെള്ളരിയും തമ്മിലെന്ത് വ്യത്യാസം

Image Courtesy: Getty

കണിവെള്ളരി മൂപ്പെത്തുമ്പോൾ ആകർഷകമായ സ്വർണ്ണ മഞ്ഞ നിറമായിരിക്കും. എന്നാൽ സാധാരണ വെള്ളരി പച്ചയോ, വെളുപ്പോ ആയിരിക്കും.

നിറം

കണിവെള്ളരി പൊതുവെ ഉരുണ്ടതോ അല്ലെങ്കിൽ ഓവൽ ആകൃതിയിലോ ആണ് കാണപ്പെടുന്നത്. സാധാരണ വെള്ളരി മിക്കവാറും നീളമുള്ളവയാണ്.

ആകൃതി

കണിവെള്ളരി കേരളീയരുടെ വിഷുക്കണിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. സാധാരണ വെള്ളരി കണി വെക്കാൻ പൊതുവെ ഉപയോഗിക്കാറില്ല.

പ്രാധാന്യം

കണിവെള്ളരിക്ക് തൊലി കട്ടിയുള്ളതുകൊണ്ട് മാസങ്ങളോളം കേടുകൂടാതെ ഇരിക്കാനുള്ള ശേഷിയുണ്ട്. സാധാരണ വെള്ളരി ഇത്രയധികം കാലം വെക്കാൻ കഴിയില്ല.

സൂക്ഷിപ്പുകാലം

വിത്ത് പാകി ഏകദേശം 70-80 ദിവസത്തിനുള്ളിലാണ് കണിവെള്ളരി വിളവെടുക്കുന്നത്. സാധാരണ വെള്ളരിയുടെ ഇനങ്ങൾ 45-60 ദിവസത്തിനകം വിളവെടുക്കാൻ പാകമാകാറുണ്ട്.

വിളവെടുപ്പ്

കണിവെള്ളരിയുടെ ഉൾഭാഗം നല്ല കട്ടിയുള്ളതാണ്, അതിനാൽ സാമ്പാർ, പുളിശ്ശേരി തുടങ്ങിയ കറികൾക്ക് ഇത് കൂടുതൽ രുചി നൽകുന്നു. സാധാരണ വെള്ളരി ഓലൻ, സാലഡ് എന്നിവയ്ക്കാണ്അനുയോജ്യം.

രുചി

കണിവെള്ളരിക്ക് വിഷുക്കാലത്ത് വിപണിയിൽ വലിയ ഡിമാൻഡും വിലയും ലഭിക്കാറുണ്ട്. സാധാരണ വെള്ളരിക്ക് വർഷം മുഴുവൻ ഒരേപോലെയുള്ള വിപണിയാണ് ഉള്ളത്.

വിപണി

കണിവെള്ളരിയുടെ വിത്തുകൾക്ക് സാധാരണ വെള്ളരിയേക്കാൾ വലിപ്പവും കട്ടിയും കൂടുതലായി കണ്ടുവരാറുണ്ട്.

വിത്തുകൾ