07JUNE 2025

SHIJI MK

Image Courtesy: Freepik

സ്‌ട്രോബെറിയുടെ ഇലകള്‍  കഴിക്കുന്നതും നല്ലതാണ്

സ്‌ട്രോബെറി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അവയുടെ ഇലകള്‍ കഴിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

സ്‌ട്രോബെറി

സ്‌ട്രോബെറി പഴം കഴിക്കുന്നത് പോലെ തന്നെ അതിന്റെ ഇലകള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. അവയിലും ധാരാളം പോഷകങ്ങളുണ്ട്.

പോഷകങ്ങള്‍

സ്‌ട്രോബെറിയുടെ ഇലകളില്‍ ആന്റിഓക്‌സിഡന്റുകളായ പോളിഫെനോള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ധൈര്യമായി കഴിക്കാവുന്നതാണ്.

പോളിഫെനോള്‍

മാത്രല്ല സ്‌ട്രോബെറിയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി അവയുടെ ഇലകളിലും ഉള്‍പ്പെട്ടിരിക്കുന്നു. സ്‌ട്രോബെറിയുടെ ഇലകളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് വളരെ മികച്ചതാണ്.

വൈറ്റമിന്‍ സി

ഇവയ്ക്ക് പുറമെ നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്ന മറ്റ് ധാരാളം പോഷകങ്ങളും സ്‌ട്രോബെറിയുടെ ഇലകളില്‍ അടങ്ങിയിട്ടുണ്ട്.

ഗുണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സ്‌ട്രോബെറിയുടെ ഇലകള്‍ക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

പഞ്ചസാര

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് സഹായിക്കുന്ന ചില ഭക്ഷണ നാരുകളും സ്‌ട്രോബെറി ഇലകളിലുണ്ട്.

കുടല്‍