29 SEP 2026 

NEETHU VIJAYAN

വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?

Image Courtesy: Getty Images 

സാധാരണയായി നമ്മൾ ചിക്കൻ വാങ്ങി നേരെ ഫ്രിഡ്ജിൽ വയ്ക്കുകയാണ് പതിവ്. ചിലപ്പോൾ വേവിച്ച ചിക്കനോ കറിയാക്കിയതോ ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്.

വേവിച്ച ചിക്കൻ

പാകം ചെയ്ത ചിക്കനായാലും, ചിക്കൻ കറിയായലും 40°F (4°C) താപനിലയിൽ മൂന്ന് മുതൽ നാല് ദിവസം വരെ മാത്രമേ ഫ്രിഡ്ജിൽ സുരക്ഷിതമായി ഇരിക്കൂ.

സുരക്ഷിതം

ചിക്കൻ പാകം ചെയ്ത് ചൂടാറി രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിലേക്ക് മാറ്റണം. കൂടുതൽ സമയം പുറത്ത് വെച്ചാൽ ബാക്ടീരിയ വളർച്ച വേഗത്തിലാകും.

തെറ്റ് വരുത്തരുത്

മാസങ്ങളോളം സൂക്ഷിക്കണമെങ്കിൽ ഫ്രീസർ ബാഗുകളിലോ എയർടൈറ്റ് പാത്രങ്ങളിലോ ആക്കി ഫ്രീസറിൽ വെയ്ക്കാം. 2 മുതൽ 6 മാസം വരെ കേടുകൂടാതെ ഇരിക്കും.

സൂക്ഷിക്കണമെങ്കിൽ

ദുർഗന്ധം,വഴുപ്പുള്ള ടെക്സ്ചർ, മഞ്ഞയോ ഗ്രേയോ നിറ വ്യത്യാസം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഇവ കേടായതായി ഉറപ്പിക്കാം. ഇവ കഴിക്കാൻ നിക്കരുത്.

കേടായോ?

ഫ്രിഡ്ജിൽ നിന്ന് എടുത്ത ശേഷം നന്നായി ചൂടാക്കി മാത്രം ഉപയോഗിക്കുക. കേടായതായി സംശയം തോന്നിയാൽ ആ ചിക്കൻ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ചൂടാക്കുമ്പോൾ

ഗ്രിൽ ചെയ്തതോ വറുത്തതോ ആയ ചിക്കൻ വിഭവങ്ങൾക്ക് പോലും ഈ മേൽപ്പറഞ്ഞ സമയം ബാധകമാണ്. എപ്പോഴും അപ്പപ്പോൾ പാകം ചെയ്ത് കഴിക്കുന്നതാണ് നല്ലത്.

ബാധകമാണ്