09 July 2025

SARIKA KP

താറാവ് മുട്ട  കഴിച്ചോളൂ, ഗുണങ്ങൾ ചെറുതൊന്നുമല്ല

Image Courtesy: Getty Images

 നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ‌ അടങ്ങിയ ഒന്നാണ് താറാവ് മുട്ട. കോഴിമുട്ടയെക്കാൾ ഇത് ​ഗുണങ്ങളിൽ ഏറെ മുന്നിലാണ്.

ആരോ​ഗ്യ ​ഗുണങ്ങൾ‌

പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.

പ്രോട്ടീന്‍ സമ്പുഷ്ടം

ഒരു താറാവ് മുട്ടയിൽ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനിമാണ് അടങ്ങിയിരിക്കുന്നത്.

9 ഗ്രാം പ്രോട്ടീൻ

ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

വൈറ്റമിന്‍ എ

ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ബുദ്ധിശക്തി

ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്.

 ഹൃദയാരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്.

എല്ലുകളുടെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

കണ്ണിന്റെ ആരോഗ്യം