21 October 2026
Jayadevan A M
Image Courtesy: Getty Images
മലയാളികളുടെ ഭക്ഷണക്രമത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് പച്ചമുളക്. മിതമായ തോതില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങളുണ്ട്. അമിതമായി കഴിക്കാനും പാടില്ല
പച്ചമുളക് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമോ എന്ന് ചിലര്‍ക്കെങ്കിലും സംശയം കാണും. അതേക്കുറിച്ച് നോക്കാം
പച്ചമുളകിന് എരിവ് നൽകുന്ന 'കാപ്സൈസിൻ' രക്തത്തിലെ ചീത്ത കൊളസ്‌ട്രോളായ LDL, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു
കാപ്സൈസിൻ ശരീരത്തിലെ നല്ല കൊളസ്‌ട്രോളായ HDL വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നത് (Atherosclerosis) തടയാനും രക്തയോട്ടം സുഗമമാക്കാനും ഇത് സഹായിക്കുന്നു
പച്ചമുളകില്‍ വിറ്റാമിന്‍ സി, ഇതര ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അനാവശ്യ കൊഴുപ്പുകളെ ചെറുക്കാന്‍ സഹായിക്കുന്നു
പൊതുവായ വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയ ഈ വെബ്‌സ്റ്റോറി പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. ഇതിലെ വാദങ്ങള്‍ ലേഖകനോ ടിവി 9 മലയാളമോ സ്ഥിരീകരിക്കുന്നില്ല
പച്ചമുളക് ഒരിക്കലും കൊളസ്‌ട്രോളിന് പ്രതിവിധിയില്ല. കൊളസ്‌ട്രോള്‍ ഉള്ളവര്‍ എത്രയും വേഗം ഡോക്ടറെ കണ്ട് ചികിത്സ തേടണം