20 May 2026
ASHLI C
Image Courtesy: Getty Images
എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നാടൻ പഴമാണ് ചക്ക. എന്നാൽ ഇത് കഴിച്ചാൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി ഗ്യാസ് തുടങ്ങിയവ.
ഉയർന്ന അളവിൽ നാരുകളും അന്നജവും അടങ്ങിയ ഭക്ഷണമാണ് ചക്ക അതിനാൽ തന്നെ ഇവ ശരിയായി ധഹിച്ചില്ലെങ്കിൽ ഗ്യാസിനും കാരണമാകുന്നു.
പഴുത്ത ചക്ക കഴിക്കുമ്പോൾ ചക്കച്ചുളയിലെ കൂഞ്ഞ് കളയുക. ഇത് ദഹനക്കേട് ഉണ്ടാക്കുന്നതിൽ പ്രധാന വില്ലനാണ്. അതിനാൽ കൂഞ്ഞ് പ്രധാനമായും ഒഴിവാക്കുക.
പഴുത്ത ചക്ക ഒരുപാട് മധുരം ഉള്ളതിനാൽ തന്നെ അത് ഒന്നിച്ചു കഴിക്കരുത്. ഇത് ദഹനക്കേട് ഉണ്ടാക്കും. അതിനാൽ അളവ് കുറച്ചു കഴിക്കുക.
ചക്ക കഴിച്ചതിനുശേഷം രണ്ടോ മൂന്നോ ഉണക്കമുന്തിരിയോ അല്ലെങ്കിൽ അല്പം ജീരക വെള്ളമോ അല്ലെങ്കിൽ ജീരകം ചവച്ച കഴിക്കുന്നത് ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റിയെ തടയും.
വറുത്ത ചക്കയിൽ എണ്ണയുടെ അളവ് കൂടുതലാണ് അതിനാൽ ഇത് അസിഡിറ്റി കൂട്ടും. അതിനാൽ വീട്ടിൽ തയ്യാറാക്കുന്നതാണെങ്കിൽ അല്പം കായം കൂടി ചേർത്ത് വറക്കുന്നത് നല്ലതാണ്.
വൈകുന്നേരങ്ങളിലെ രാത്രിയിലോ ചക്ക ചിപ്സ് അമിതമായി കഴിക്കരുത്. ഇത് ദഹനക്കേട് ഉണ്ടാക്കും. അമിതമായും കഴിക്കരുത്.
ചക്കപ്പുഴുക്ക് കഴിക്കുമ്പോഴും അല്പം വെളുത്തുള്ളി ജീരകം പോലുള്ളവ അധികം ചേർക്കുന്നത് ദഹനക്കേട് അതുപോലെ ഗ്യാസിഡിറ്റി എന്നീ പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലതാണ്.