18 May 2025
Nithya V
Image Courtesy: Freepik
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലാവനോളുകൾ രക്തക്കുഴലുകളുടെ ഇലാസ്കിത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന് ഇൻസുലിൻ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ മെച്ചപ്പെടുത്തുന്നു.
ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നത് ചർമ്മത്തിന് ഏറെ ഗുണകരമാണ്.
ഡാർക്ക് ചോക്ലേറ്റ് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളുമാണ് ഇതിന് സഹായിക്കുന്നത്.
ഡാർക്ക് ചോക്ലേറ്റിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം ഇല്ലാതാക്കാനും സഹായിക്കും.
വൈജ്ഞാനിക പ്രവർത്തനത്തിനും ഓർമ്മശക്തി വർധിപ്പിക്കാനും ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഏറെ ഗുണകരമാണ്.
ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യം, ചെമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.