18 MAY 2025
SHIJI MK
Image Courtesy: Freepik
മുടി വളരാനായി നമ്മള്‍ വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിക്കാറുണ്ട്. മുടി വളര്‍ച്ചയ്ക്കായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍ നോക്കാം.
പ്രോട്ടീന്‍, ബയോട്ടിന്‍, വൈറ്റമിന്‍ ഡി തുടങ്ങിയവയുടെ കലവറയായ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയ്ക്ക് നല്ലതാണ്.
ചീരയില്‍ അയേണ്‍, ഫോളേറ്റ്, വൈറ്റമിന്‍ എ, സി തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ മുടി വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുന്നു.
ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീന്‍, വൈറ്റമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നു. ഇതും തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ് സാല്‍മണ്‍. ഇതും തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മധുക്കിഴങ്ങില്‍ ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ അവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.
പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും മുടിക്ക് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ഇ, ബയോട്ടിന്‍, സിങ്ക് തുടങ്ങിയവ നട്‌സുകളിലുണ്ട്. അതിനാല്‍ ഇവയും കഴിക്കാം.