23 May 2026
Aswathy Balachandran
Image Courtesy: Getty Images
മാമ്പഴത്തിൽ രോഗപ്രതിരോധശേഷി കൂട്ടുന്ന വൈറ്റമിൻ സി, കണ്ണിന്റെയും ചർമത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്ന വൈറ്റമിൻ എ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമുണ്ട്.
പാരമ്പര്യ ആരോഗ്യശാസ്ത്രപ്രകാരം മാമ്പഴം ശരീരത്തിൽ ചൂട് കൂട്ടുന്ന ഒന്നാണ്. അമിതമായി കഴിച്ചാൽ മുഖക്കുരു, വാപ്പുണ്ണ്, ചൂടുകുരു എന്നിവയ്ക്ക് കാരണമാകും.
മാമ്പഴത്തിൽ സ്വാഭാവിക പഞ്ചസാര കൂടുതലുണ്ട്. ഒരുമിച്ച് ഒരുപാട് മാങ്ങ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂട്ടാൻ ഇടയാക്കും.
വെറും വയറ്റിലോ ആവശ്യത്തിന് വെള്ളം കുടിക്കാതെയോ അമിതമായി മാമ്പഴം കഴിച്ചാൽ അസിഡിറ്റി, വയറു കമ്പിക്കൽ, വയറിളക്കം എന്നിവയുണ്ടാകാം.
മാമ്പഴത്തിൽ കലോറി കൂടുതലാണ്. വ്യായാമം ഇല്ലാതെ ദിവസവും ഒട്ടനവധി മാമ്പഴം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.
ആരോഗ്യമുള്ള ഒരാൾക്ക് ദിവസം ഒരു കപ്പ്, അതായത് 150 മുതൽ 200 ഗ്രാം വരെ മാമ്പഴം കഴിക്കാമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.
പഞ്ചസാരയുടെ ആഗിരണം നിയന്ത്രിക്കാൻ മാമ്പഴത്തോടൊപ്പം നട്സ് അല്ലെങ്കിൽ യോഗർട്ട് (തൈര്) കഴിക്കാം. രാത്രി വൈകി മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക.
മാമ്പഴത്തിന്റെ ചൂട് കുറയ്ക്കാനായി കഴിക്കുന്നതിന് 20-30 മിനിറ്റ് മുൻപ് വെള്ളത്തിലിട്ടു വെക്കുക. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.