19 May 2026
Aswathy Balachandran
Image Courtesy: Getty Images
ഞായറാഴ്ച വൈകുന്നേരങ്ങളിൽ, വരാനിരിക്കുന്ന തിങ്കളാഴ്ചയെയും പുതിയ പ്രവൃത്തിദിനങ്ങളെയും ഓർത്ത് മനസ്സിൽ ഉണ്ടാകുന്ന കാരണമാറിയാത്ത സമ്മർദ്ദവും അസ്വസ്ഥതയുമാണിത്.
തിങ്കളാഴ്ച നേരിടേണ്ടി വരുന്ന ജോലിഭാരം, ടാസ്‌കുകൾ, ഡെഡ്‌ലൈനുകൾ, മീറ്റിങ്ങുകൾ, അല്ലെങ്കിൽ പഠനസംബന്ധമായ സമ്മർദ്ദങ്ങൾ എന്നിവയെക്കുറിച്ചുള്ള അമിത ചിന്തയാണ് ഇതിലേക്ക് നയിക്കുന്നത്.
അവധി ദിവസങ്ങളിലും ജോലിയെക്കുറിച്ചുള്ള ചിന്തകൾ പൂർണ്ണമായി മാറ്റിവെക്കാൻ സാധിക്കാതെ വരുന്നത് മനസ്സിന് വിശ്രമം നൽകാതിരിക്കുകയും ഉത്കണ്ഠ ഇരട്ടിയാക്കുകയും ചെയ്യുന്നു.
വീക്കൻഡുകളിൽ വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉറക്കക്രമത്തെ തകിടം മറിക്കുകയും തിങ്കളാഴ്ച രാവിലെ കടുത്ത മടുപ്പ് ഉണ്ടാക്കുകയും ചെയ്യും.
അകാരണമായ ഭയം, പെട്ടെന്ന് ദേഷ്യം വരിക, മൂഡ് സ്വിങ്സ് എന്നിവ കൂടാതെ ഹൃദയമിടിപ്പ് കൂടുക, തലവേദന, ഉറക്കമില്ലായ്മ, ദഹനപ്രശ്നങ്ങൾ തുടങ്ങിയ ശാരീരിക ലക്ഷണങ്ങളായും ഇത് പ്രകടമാകാം.
തിങ്കളാഴ്ച ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ തന്നെ തയ്യാറാക്കി വെക്കുന്നത് വഴി അവസാന നിമിഷത്തെ അനിശ്ചിതത്വവും ടെൻഷനും ഒരു പരിധി വരെ കുറയ്ക്കാം.
ഞായറാഴ്ചകളിൽ ജോലിയുമായി ബന്ധപ്പെട്ട ഇമെയിലുകളും സന്ദേശങ്ങളും പൂർണ്ണമായി ഒഴിവാക്കുക; പകരം പുസ്തകം വായന, യോഗ, സംഗീതം, നടത്തം തുടങ്ങിയ റിലാക്സിങ് കാര്യങ്ങൾക്കായി സമയം കണ്ടെത്തുക.
തിങ്കളാഴ്ച രാവിലെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കുകയോ, നല്ല വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്തുകൊണ്ട് ആഴ്ചയുടെ തുടക്കം കൂടുതൽ ആസ്വാദ്യകരമാക്കാം