22 May 2026
Aswathy Balachandran
Image Courtesy: Getty Images
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ചായ ഉത്പാദകരും ഉപഭോക്താക്കളും നമ്മുടെ ഇന്ത്യയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ചൈനയിൽ തുടങ്ങിയ ഈ ചായ സംസ്കാരം ഇന്ന് ലോകമെമ്പാടും പടർന്ന് പന്തലിച്ചിരിക്കുന്നു.
രാവിലത്തെ ചായ ശരീരത്തിന് പെട്ടെന്ന് ഉണർവും ഊർജ്ജവും നൽകുന്നു. ഇതിലെ കഫീൻ തലച്ചോറിനെ ഉണർത്തുകയും ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുകയും ചെയ്യും.
രാവിലത്തെ ചായ ഉന്മേഷം തരുമെങ്കിലും, വെറുംവയറ്റിൽ കുടിക്കുന്നത് അസിഡിറ്റി, വയറുവേദന, ഗ്യാസ്ട്രിക് അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമായേക്കാം.
പകൽ മുഴുവനുള്ള ജോലി സമ്മർദം കുറയ്ക്കാനും മാനസിക ക്ഷീണം മാറ്റാനും വൈകുന്നേരത്തെ ചായ സഹായിക്കും.
വൈകിട്ട് ഏറെ വൈകി ചായ കുടിക്കുന്നത് രാത്രിയിലെ ഉറക്കത്തെ ദോഷകരമായി ബാധിക്കാം. ചായയിലെ കഫീൻ ശരീരത്തെ കൂടുതൽ ആക്ടീവാക്കി നിർത്തുന്നതാണ് ഇതിന് കാരണം.
ഉറക്കമില്ലായ്മ നേരിടുന്നവർ, ഉത്കണ്ഠ ഉള്ളവർ, ഉയർന്ന രക്തസമ്മർദമുള്ളവർ എന്നിവർ വൈകുന്നേരങ്ങളിൽ കഫീൻ അടങ്ങിയ ചായ കുടിക്കുന്നത് പരമാവധി ഒഴിവാക്കുക.
ആരോഗ്യകരമായ ജീവിതശൈലിക്ക് ചായയിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക. കൂടാതെ ചായയ്ക്കൊപ്പം അമിതമായി ബിസ്ക്കറ്റുകളും എണ്ണപ്പലഹാരങ്ങളും കഴിക്കുന്ന ശീലവും നിയന്ത്രിക്കണം.
ദിവസത്തിൽ മൂന്നിൽ കൂടുതൽ ചായ കുടിക്കാതിരിക്കുക. രാത്രി ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുൻപെങ്കിലും ചായ ഒഴിവാക്കുക.