August 28 2025
SHIJI MK
Image Courtesy: Unsplash
പിയര്‍ പഴം ഇന്ന് നമ്മുടെ നാട്ടിലെ കടകളില്‍ സുലഭമായി ലഭിക്കുന്നതാണ്. എന്നാല്‍ പലര്‍ക്കും ഇതിന്റെ ഗുണം എന്താണെന്ന് പോലും അറിയില്ല എന്നതാണ് സത്യം.
കാണാനും രുചിയിലും ഏകദേശം സബര്‍ജെല്ലിയെ പോലെയാണ് പിയര്‍. എന്നാല്‍ ഗുണത്തില്‍ സബര്‍ജെല്ലിയേക്കാള്‍ കേമനാണ് പിയര്‍. ചര്‍മം സംരക്ഷിക്കാനും സഹായിക്കും.
പിയറിലും വലിയ അളവില്‍ തന്നെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആളുകളെ സഹായിക്കുന്നു.
പിയറില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. അതിനാല്‍ പിയര്‍ കഴിക്കുന്നത് ശരീരത്തില്‍ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പൊട്ടാസ്യവും വലിയ അളവില്‍ തന്നെ പിയറിലുണ്ട്. ഇത് രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
പിയര്‍ കഴിക്കുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കാനും സഹായിക്കും, ഇത് വിളര്‍ച്ചയും മറ്റ് രക്തക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നു.
പിയറില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ കലോറി കുറവാണ്. ഇത് പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വൈറ്റമിന്‍ എ, ല്യൂട്ടിന്‍ തുടങ്ങി നിരവധി പോഷകള്‍ പിയറിലുണ്ട്. അതിനാല്‍ ഇവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കാരണമാകും.