27 August 2025

Jayadevan A M

തുമ്മുന്നത് അലര്‍ജി മൂലമോ? എങ്ങനെയറിയാം?

Image Courtesy: Getty

തുമ്മല്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചിലര്‍ക്ക് ഇത് അലര്‍ജി മൂലമാകാം. പൊടി മൂലമുള്ള അലര്‍ജി തുമ്മലിന് കാരണമാകാം

തുമ്മല്‍

ഇത്തരത്തിലുള്ള തുമ്മലുകളുടെ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യവിദഗ്ധനായ ഡോ. കുൽദീപ് കുമാർ ഗ്രോവർ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞവയാണിത്‌

ലക്ഷണങ്ങള്‍

നിങ്ങള്‍ക്ക് ഇടയ്ക്കിടെ തുമ്മലുണ്ടാകുന്നുണ്ടെങ്കില്‍ പ്രത്യേകിച്ച് രാവിലെയോ വൃത്തിയാക്കുമ്പോഴോ തുമ്മൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് പൊടി അലര്‍ജി മൂലമാകാം

ഇടയ്ക്കിടെ തുമ്മൽ

പൊടിപടലങ്ങള്‍ മൂക്കിലെ ടിഷ്യൂക്കളില്‍ ഇറിട്ടേഷനുണ്ടാക്കും. ഇത് പതിവായി മൂക്കൊലിപ്പിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്‌

മൂക്കൊലിപ്പ്

കണ്ണുകള്‍ ചുവക്കുന്നതും, ചൊറിച്ചില്‍ അനുഭവപ്പെടുന്നതും, കണ്ണുകളില്‍ നിന്ന് വെള്ളം വരുന്നതുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്‌

ചൊറിച്ചിൽ

പൊടി ശ്വസിക്കുന്നത് ചുമയോ ശ്വാസതടസ്സമോ ഉണ്ടാക്കാം. ആസ്മ രോഗികളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി ഉണ്ടാകുന്നത്‌

ചുമയും ശ്വാസംമുട്ടലും

ചിലര്‍ക്ക് വീടുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നത്. മെത്തകൾ, തലയിണകൾ തുടങ്ങിയവയിലെ പൊടിപടലങ്ങള്‍ മൂലമാകാം അത്‌

വീടുകളില്‍

പ്രമുഖ ഡോക്ടര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം