28 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
ആരോഗ്യത്തിന് ഏറെ ഗുണകരമായ മുട്ട എല്ലാവരുടെയും ദൈനദിന ഭക്ഷണത്തിലെ പ്രധാനിയാണ്. പുഴുങ്ങിയോ കറിയാക്കിയോ പൊരുച്ചോ കഴിക്കാം.
എന്നാർ നിങ്ങൾ മുട്ട പുഴുങ്ങി കഴിക്കുമ്പോൾ അതോടൊപ്പം അല്പം കുരുമുളക് പൊടി കൂടി വിതറുന്നത് വെറുമൊരു രുചിക്ക് വേണ്ടിയല്ല, മറിച്ച് കാരണം ഇതാണ്.
മുട്ടയിൽ പ്രോട്ടീനും വിറ്റാമിനുകളുമുണ്ട്. കുരുമുളകിലെ പൈപ്പറിൻ എന്ന ഘടകം മുട്ടയിലെ ഈ പോഷകങ്ങൾ ശരീരം വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും.
ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ കുരുമുളക് നല്ലതാണ്. മുട്ടയോടൊപ്പം കുരുമുളക് ചേരുമ്പോൾ കലോറി വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കുന്നു.
മുട്ട കഴിക്കുമ്പോൾ ചിലർക്ക് ഗ്യാസ് അല്ലെങ്കിൽ ദഹനക്കേട് ഉണ്ടാക്കാറുണ്ട്. കുരുമുളക് ദഹനരസങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ മുട്ട എളുപ്പത്തിൽ ദഹിക്കുന്നു.
കുരുമുളകിന് ആൻ്റി-ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. മുട്ടയിലെ പോഷകങ്ങളും കുരുമുളകും ചേരുമ്പോൾ ശരീരത്തിന് പ്രതിരോധശേഷി ഇരട്ടിയാകും.
എന്നാൽ അമിതമായി കുരുമുളക് ഉപയോഗിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് അസിഡിറ്റി ഉള്ളവർ. ഒരു നുള്ള് കുരുമുളക് പൊടി തന്നെ മുട്ടയോടൊപ്പം ധാരാളമാണ്.