25 February 2026

Jayadevan A M

ഇരുമ്പന്‍ പുളി അധികം കഴിക്കേണ്ട; പണിയാകും

Image Courtesy: Getty

ഇലുമ്പന്‍ പുളി, ഇലുമ്പി, പുളിഞ്ചിക്ക, ഓര്‍ക്കാപ്പുളി, പിലിമ്പി, ചിലുമ്പിപ്പുളി, ചിലുമ്പിയ്ക്ക എന്നീ പല പേരുകളിലാണ് ഇരുമ്പന്‍ പുളി അറിയപ്പെടുന്നത്‌

ഇരുമ്പന്‍ പുളി 

എന്നാല്‍ ഇരുമ്പന്‍ പുളി അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്‌

പാർശ്വഫലങ്ങൾ

ഇരുമ്പന്‍ പുളിയില്‍ ഓക്‌സാലിക് ആസിഡ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രശ്‌നം. പ്രത്യേകിച്ചും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുള്ളവരില്‍

ഓക്സാലിക് ആസിഡ്

അമിതമായി ഇരുമ്പന്‍ പുളി കഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഓക്‌സാലിക് ആസിഡ് മൂലം അക്യൂട്ട് കിഡ്‌നി ഇന്‍ജറി സംഭവിച്ചേക്കാം

വൃക്കകള്‍

ഇരുമ്പന്‍ പുളി അമിതമായി കഴിക്കുന്നത് കാത്സ്യം ഓക്‌സലേറ്റ് ക്രിസ്റ്റലുകള്‍ രൂപപ്പെടാന്‍ കാരണമായേക്കാം. ഇത് കിഡ്‌നി സ്റ്റോണിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

കിഡ്‌നി സ്‌റ്റോണ്‍

അമിതമായി ഇരുമ്പന്‍ പുളി കഴിക്കുന്നത് നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും

അസിഡിറ്റി

ഇരുമ്പന്‍ പുളി അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലത്‌

അമിതമാകരുത്

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ഇക്കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. ഡോക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശം കൃത്യമായി പാലിക്കുക

നിര്‍ദ്ദേശം