25 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
ദാ വേനലെത്തി, ഒപ്പം മാങ്ങയുടെ കാലവും. മിക്ക സ്ഥലങ്ങളിലും മാവുകളിൽ മാങ്ങകൾ കുലകുലയായി ഉണ്ടായി തുടങ്ങി. ഇനി അടുക്കളയിൽ മാങ്ങയുടെ ഉത്സമാണ്.
മാങ്ങ അച്ചാറിട്ട് സൂക്ഷിക്കുന്നതാണ് മലയാളികളുടെ പതിവ്. എന്നാൽ ഒരു വർഷത്തോളം മാങ്ങ അച്ചാർ പൂപ്പൽ പിടിക്കാതെ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം.
അച്ചാർ ഉണ്ടാക്കുമ്പോഴോ എടുക്കുമ്പോഴോ ഒരു തുള്ളി വെള്ളം പോലും തട്ടാതെ സൂക്ഷിക്കുക. ഈർപ്പമാണ് പൂപ്പൽ വരാനുള്ള പ്രധാന കാരണം.
അച്ചാറിന് മുകളിൽ എപ്പോഴും ഒരു വിരൽ കനത്തിൽ എണ്ണ ഉണ്ടായിരിക്കണം. അച്ചാറിൽ എണ്ണ കുറഞ്ഞാൽ വായുവിൻ്റെ സമ്പർക്കം മൂലം പൂപ്പൽ പിടിക്കും.
അച്ചാർ ഉണ്ടാക്കുമ്പോൾ അല്പം വിനാഗിരി ചേർക്കുന്നത് പ്രിസർവേറ്റീവ് ആയി പ്രവർത്തിച്ച് പൂപ്പലിനോട് പൊരുതും. ഇത് പൂപ്പൽ പിടിക്കാതെ വർഷങ്ങളോളം സൂക്ഷിക്കാനാകും.
വായു കടക്കാത്ത ഗ്ലാസ് ഭരണികളിൽ അച്ചാർ സൂക്ഷിക്കുന്നതാണ് നല്ലതാണ്. ഭരണിയുടെ വായ്ഭാഗം വെള്ളത്തുണി കൊണ്ട് മൂടിക്കെട്ടുന്നത് ഈർപ്പം അകറ്റാൻ നല്ലതാണ്.
എപ്പോഴെങ്കിലും ചെറിയ രീതിയിൽ പൂപ്പൽ കണ്ടാൽ ആ ഭാഗം നീക്കം ചെയ്യുക. ശേഷം ഭരണി കുറച്ചു നേരം വെയിലത്ത് വെക്കുക. ഇത് ബാക്ടീരിയകളെ ഇല്ലാതാക്കും.