27 April 2026

Nithya V

വെളുത്തുള്ളി ചതച്ച് തളിച്ചാൽ പാമ്പ് വരില്ലേ? പരിശോധിക്കാം

Image Credit: Getty Images

കൊടുംചൂട് കൂടുന്നതോടെ പാമ്പ് ശല്യവും രൂക്ഷമാവുകയാണ്. തൊട്ടടുത്ത ദിവസങ്ങളിലായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്.

പാമ്പ്

പാമ്പ് ശല്യം കുറയ്ക്കാൻ ചെയ്യേണ്ട നിരവധി കാര്യങ്ങൾ നാം കേട്ടിട്ടുണ്ട്. അതിലൊന്നാണ് വെളുത്തുള്ളി ചതച്ച് തളിച്ചാൽ പാമ്പ് വരില്ല എന്നുള്ളത്.

പാമ്പ് ശല്യം

കൂടാതെ മണ്ണെണ്ണ തളിച്ചാലും പാമ്പ് വരില്ലെന്ന് പറയാറുണ്ട്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? വിശദമായി പരിശോധിച്ചാലോ.......

സത്യം

പാമ്പുകളെ വീടുകളിൽ നിന്ന് അകറ്റാനായി ആളുകൾ സാധാരണയായി ഉപയോ​ഗിക്കുന്ന ഒരു രീതിയാണ് വെളുത്തുള്ളി ചതച്ച് വീടിന്റെ വശങ്ങളിൽ ഇടുന്നത്.

വെളുത്തുള്ളി

എന്നാൽ ഈ രീതി അശാസ്ത്രീയമാണെന്നാണ് ഒരു പരിപാടിയിൽ പ്രശസ്ത പാമ്പ് പിടിത്തക്കാരനായ വാവ സുരേഷ് പറഞ്ഞിരുന്നത്.

അശാസ്ത്രീയം

എന്നാൽ മറ്റൊരു പരമ്പരാ​ഗത മാർ​ഗത്തെ അദ്ദേഹം ശരിവയ്ക്കുന്നുണ്ട്. പാമ്പുകൾ വരാൻ സാധ്യതയുള്ളയിടത്തും വീടിന്റെ പരിസരത്തും മണ്ണെണ്ണ തളിച്ചാൽ മതി.

മണ്ണെണ്ണ

പാമ്പുകൾ സാധാരണയായി സഞ്ചരിക്കുന്നത് വീടുകളോട് ചേർന്ന് എലികൾ സഞ്ചരിക്കുന്ന പാതയിലൂടെയാണെന്ന് വാവ സുരേഷ് പറഞ്ഞു.

എലി

എന്നാൽ, ഇവിടെ മണ്ണെണ്ണ തളിക്കുമ്പോൾ പാമ്പുകൾക്ക് എലിയുടെ ഗന്ധം കിട്ടാതെ വരുകയും അവ വഴിമാറി സഞ്ചരിക്കുകയും ചെയ്യും. 

എലിയുടെ ഗന്ധം