26 April 2026
SHIJI MK
Image Credit: Getty Images
വേനല്‍ക്കാലം വന്നെത്തിയതോടെ പാമ്പുകളെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായി. നിരവധിയാളുകളെയാണ് പാമ്പുകടിയേറ്റ് ഓരോ ദിവസവും ആശുപത്രിയിലെത്തിക്കുന്നത്.
തണുത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവികളാണ് പാമ്പുകള്‍. അതിനാല്‍ തന്നെ ചൂടുകാലം ആകുമ്പോള്‍ തണുപ്പുള്ള സ്ഥലത്തേക്ക് പാമ്പുകളെത്തും.
പാമ്പുകള്‍ എപ്പോഴും കയറിയിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഷൂസ്. ഷൂസിടാന്‍ വേണ്ടി എടുക്കുമ്പോഴായിരിക്കും അതിനുള്ളില്‍ പാമ്പിനെ കാണുക, എന്തുകൊണ്ടാണ് ഇവ ഷൂസിലെത്തുന്നതെന്ന് അറിയാമോ?
ഷൂസിനുള്ളില്‍ പൊതുവേ ഇരുണ്ട അന്തരീക്ഷമാണല്ലോ, മാത്രമല്ല, സുരക്ഷിതവും തണുപ്പുള്ളതുമായ ഇടം കൂടിയാണ് ഷൂസുകള്‍. അതിനാല്‍ തന്നെ പാമ്പുകള്‍ക്ക് വലിയ ഇഷ്ടവുമാണ്.
ഷൂസുകള്‍ ഉണ്ടാക്കുന്നത് കട്ടിയുള്ള തുണിയോ തുകലോ ഉപയോഗിച്ചാണ്. അതിനാല്‍ തന്നെ പുറത്തെ അതികഠിനമായ ചൂടില്‍ നിന്ന് രക്ഷനേടാന്‍ പാമ്പുകളെ സഹായിക്കുന്നു.
ഇതിനുള്ളില്‍ ഇരുന്ന് ഇരപിടിക്കാനുമാകും. വിയര്‍പ്പിന്റെയും ഈര്‍പ്പത്തിന്റെയും ഗന്ധം കാരണം എലികളും ചെറിയ പ്രാണികളും ഷൂസിലേക്കെത്തും, ഇത് പാമ്പുകള്‍ക്ക് ഭക്ഷണവുമാകും.
ഷൂസ് ആരെങ്കിലും വന്നെടുക്കുന്നത് വരെ അവയ്ക്ക് സുരക്ഷിതമായി തങ്ങാനാകുന്ന ഒരിടം കൂടിയാണ്. കാരണം മറ്റ് ചെരുപ്പുകളെ പോലെ ഷൂസിനുള്ളില്‍ എന്തെങ്കിലുമുണ്ടോ എന്ന് പെട്ടെന്ന് കാണില്ല.
കാരണമില്ലാതെ പാമ്പുകള്‍ ആരെയും ആക്രമിക്കുകയില്ല, അവയെ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ കടിക്കാനും മറ്റും നോക്കൂ. അതിനാല്‍ ഷൂസെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കാം.