18 November 2026
SHIJI MK
Image Credit: Getty Images
ഇന്ത്യന്‍ അടുക്കളകളില്‍ നെയ്യിന് പ്രത്യേക സ്ഥാനമുണ്ട്. ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്നതിനൊപ്പം ആരോഗ്യത്തിനും നല്ലതാണെന്നാണ് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നത്.
എന്നാല്‍ പൂരിത കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍ നെയ്യ് കഴിക്കുന്നത് കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുമെന്നും ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നും പലരും കരുതുന്നു.
അതുകൊണ്ടുതന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നവര്‍ നെയ്യ് പൂര്‍ണമായും ഒഴിവാക്കാറുണ്ട്. എന്നാല്‍ നെയ്യിനെക്കുറിച്ചുള്ള ഈ ധാരണ പൂര്‍ണമായും ശരിയാണോ?
നെയ്യില്‍ പൂരിത കൊഴുപ്പ് കൂടുതലാണ്. പൂരിത കൊഴുപ്പിന്റെ അമിത ഉപയോഗം രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ വര്‍ധിപ്പിക്കാനും ഹൃദ്രോഗസാധ്യത കൂട്ടാനും ഇടയാക്കാം.
എല്ലാ കൊഴുപ്പുകളും ശരീരത്തില്‍ ഒരേ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നെയ്യ് കഴിക്കുന്നതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുമ്പോള്‍ അളവും മൊത്തത്തിലുള്ള ഭക്ഷണക്രമവും പരിഗണിക്കേണ്ടതുണ്ട്.
നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉള്‍പ്പെടെയുള്ള ഹ്രസ്വശൃംഖലാ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ ഊര്‍ജപ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്നു.
നെയ്യ് കഴിക്കുന്നത് കൊളസ്ട്രോളിനെ ബാധിക്കില്ലെന്ന് ഇതുകൊണ്ട് അര്‍ഥമാക്കാനാകില്ല. പഞ്ചസാരയുടെ അമിത ഉപയോഗം, വ്യായാമക്കുറവ്, അമിതവണ്ണം തുടങ്ങിയവയും കൊളസ്ട്രോള്‍ നിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ഹൃദ്രോഗമുള്ളവര്‍ നെയ്യ് കഴിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നെയ്യിലെ പൂരിത കൊഴുപ്പ് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉപയോഗിക്കുന്ന അളവ് നിയന്ത്രിക്കേണ്ടതുണ്ട്.