11 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
നഗരത്തിലായാലും ഗ്രാമങ്ങളിലായാലും കൊതുകിൻ്റെ ശല്യം വളരെ രൂക്ഷമാണ്. ഇതുമൂലം അടിക്കടി വലിയ ആരോഗ്യ പ്രശ്നങ്ങളും നമ്മൾ നേരിടേണ്ടി വരുന്നു.
പല രാസവസ്തുക്കളും കൊതുകിനെ തുരത്താൻ നമ്മൾ ഉപയോഗിക്കാറുണ്ട്. അവ നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമ്മൾ ഓർക്കണം.
എന്നാൽ, കൊതുകിനെ ഓടിക്കാൻ പുതിയൊരു ട്രിക്ക് നോക്കിയാലോ. എന്താണെന്നല്ലേ... ഇതാ ഗ്രീൻ ടീ ഉപയോഗിക്കും കൊതുകിനെ നാടു കടത്താം.
ഗ്രീൻ ടീയിൽ പോളിഫെനോൾ, കാറ്റെച്ചിനുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുണ്ട്. ഇവ കൊതുകുകളുടെ ഘ്രാണേന്ദ്രിയങ്ങളെ തടസ്സപ്പെടുത്തുന്ന കാറ്റെച്ചിനുകളാണ്.
ഗ്രീൻ ടീയിലെ കഫീന് നേരിയ കീടനാശിനിയാണ്. ഇത് കൊതുകിൻ്റെ ലാർവകളുടെ വളർച്ചയെ ഇല്ലാതാക്കും. മുതിർന്ന കൊതുകുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും.
ഗ്രീൻ ടീ വെള്ളത്തിൽ ഇട്ടു സ്പ്രേ തയ്യാറാക്കാം. ഇതിനായി 2 കപ്പ് വെള്ളം തിളപ്പിച്ച്, അതിൽ 2-3 ഗ്രീൻ ടീ ബാഗുകൾ ഇടുക. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് ഉപയോഗിക്കാം.
ഒരു കപ്പ് ഗ്രീൻ ടീ ഉണ്ടാക്കി തണുപ്പിച്ച്, അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. പുറത്തിറങ്ങുമ്പോൾ ഇത് ചർമ്മത്തിൽ പുരട്ടുക. കൊതുക് കടിക്കില്ല.