11 JAN 2026

NEETHU VIJAYAN

തേങ്ങാമുറി ഫ്രിജിൽ വച്ചിട്ടും കേടാകുന്നോ... ഇങ്ങനെ ചെയ്യൂ.

 Image Courtesy: Getty Images

തേങ്ങ പൊട്ടിച്ച ശേഷം അവ അതുപോലെ നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടെ... എന്നാൽ അധിക കാലം ഇരിക്കുന്നുമില്ല. എന്താണ് ചെയ്യേണ്ടത്?

തേങ്ങ

ഫ്രഷായിരിക്കാൻ ഫ്രിഡ്ജിൽ വച്ചാലും രണ്ട് ദിവസം കഴിയുമ്പോൾ തേങ്ങയിൽ നിറവ്യത്യാസമുണ്ടാകും. അതിൻ്റെ രുചിയും മണവും എല്ലാം മാറും.

കേടുവരുന്നു

ബാക്കി വന്ന തേങ്ങാമുറിയിൽ നന്നായി ഉപ്പ്പൊടി തേച്ച്പിടിപ്പിച്ച് ഫ്രിജിൽ വയ്ക്കാം. കൂടാതെ ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ ഉപ്പിട്ട്, ഉപ്പ് പുരട്ടിയ തേങ്ങാമുറി അതിലിട്ട് ഫ്രിഡ്ജിൽ വയ്ക്കാം.

എന്ത് ചെയ്യും?

നിങ്ങൾ ചെരകിയ തേങ്ങ ഒരു സിപ് ലോക്ക് കവറിലാക്കി ഫ്രിഡ്ജിൽ ഫ്രീസറിൽ വയ്ക്കുന്നതും വളരെ കാലം കേടു വരാതെ ഇരിക്കാൻ സഹായിക്കും.

തിരുമിയ

തേങ്ങാമുറി പൊട്ടിച്ച ശേഷം ഒരുപാട് സമയം പുറത്തു വയ്ക്കരുത്. പുറത്തെ താപനിലയുമായി നേരിട്ട് ഇടപെടുമ്പോൾ പെട്ടെന്ന് അവ കേടായി പോകും.

തേങ്ങാമുറി

ചുരണ്ടിയ തേങ്ങ അരമണിക്കൂറിലധികം പുറത്തുവച്ചാൽ കേടാകാനുള്ള സാധ്യതയുണ്ട്. തേങ്ങ പിഴിഞ്ഞെടുത്ത പാൽ പുറത്തുവച്ചാലും ഇതേ പ്രശ്‌നമുണ്ട്.

തേങ്ങാപാൽ

തേങ്ങയോ തേങ്ങാപ്പാലോ പിന്നീട് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അടച്ച പാത്രത്തിലാക്കി പെട്ടെന്ന് തന്നെ ഫ്രിജിൽ വയ്‌ക്കുക. ചുരണ്ടിയ തേങ്ങ വറുത്തിട്ട്, ചൂടാറിയ ശേഷം ഫ്രിജിൽ വക്കാം.

തേങ്ങ വറുത്തിട്ട്