10 January 2026
Jayadevan A M
Image Courtesy: Getty
വിത്തുകളുള്ള പഴങ്ങൾ കഴിച്ചാൽ കിഡ്‌നി സ്റ്റോൺ ഉണ്ടാകുമെന്നാണ് പലരുടെയും ധാരണ. പേരയ്ക്കയെ സംബന്ധിച്ചും ഇത്തരം ചില തെറ്റിദ്ധാരണകളുണ്ട്
ആരോഗ്യവാനായ ഒരാളിൽ പേരയ്ക്ക കഴിക്കുന്നത് കൊണ്ട് വൃക്കയിൽ കല്ല് ഉണ്ടാകില്ല. മാത്രമല്ല ശരീരത്തിന് ഗുണകരമായ വിറ്റാമിൻ സി, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പേരയ്ക്കയിലുണ്ട്
നേരത്തെ തന്നെ വൃക്കയില്‍ കല്ലുള്ളവരാണെങ്കില്‍ പേരയ്ക്ക് അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അതിന്റെ കാരണം നോക്കാം
ചില തരം കിഡ്‌നി സ്റ്റോണുകൾക്ക് കാൽസ്യം ഓക്സലേറ്റ് കാരണമാകും. പേരയ്ക്കയിൽ ചെറിയ അളവിൽ ഓക്സലേറ്റ് ഉണ്ട്
പേരയ്ക്കയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഗുരുതരമായ വൃക്കരോഗമുള്ളവർക്ക് അധിക പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതല്ല
വൃക്ക രോഗമുള്ളവര്‍ പേരയ്ക്ക അമിതമായി കഴിക്കാതിരിക്കുക. മിതമായി പേരയ്ക്ക കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല
വൃക്കയില്‍ കല്ലുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഭക്ഷണം ക്രമീകരിക്കുന്നതാണ് ഉചിതം. പേരയ്ക്ക് ഉള്‍പ്പെടെയുള്ളവ കഴിക്കുന്നതിനെക്കുറിച്ചും ഡോക്ടറോട് ചോദിക്കാം
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനു മാത്രമുള്ളതാണ്. ഇത് ഡോക്ടറുടെയോ പ്രൊഫഷണൽ മെഡിക്കൽ വിദഗ്ധന്റെയോ ഉപദേശത്തിന് പകരമല്ല.