16 December 2025

Aswathy balachandran

മുടി ഡൈ ചെയ്താൽ നര കൂടുമോ?

Image Courtesy: Unsplash

മുടി ഡൈ ചെയ്യുന്നത് മുടിയുടെ നരയുടെ എണ്ണം വർദ്ധിപ്പിക്കുകയില്ല. എന്ന് വിദ ഗ്ധർ പറയുന്നു. 

നര കൂട്ടുന്നില്ല

മെലാനിൻ എന്ന പിഗ്മെന്റിന്റെ ഉത്പാദനം കുറയുന്നത് മൂലമാണ് മുടിക്ക് നര വരുന്നത്.

നരയുടെ കാരണം

നര പ്രധാനമായും ജനിതകപരമായ കാരണങ്ങൾ, വാർദ്ധക്യം, പോഷകാഹാരക്കുറവ്, ചില ആരോഗ്യപ്രശ്നങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഘടകങ്ങൾ

ഡൈകളിലെ അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ് പോലുള്ള കടുപ്പമേറിയ രാസവസ്തുക്കൾ മുടിക്കും തലയോട്ടിക്കും ദോഷകരമാണ്.

ദോഷം

ഈ രാസവസ്തുക്കൾ മുടിയുടെ സ്വാഭാവിക ഘടനയെ കേടുവരുത്തുകയും മുടി വരണ്ടതാകാനും പൊട്ടിപ്പോകാനും കാരണമാവുകയും ചെയ്യാം.

മുടിയുടെ ആരോഗ്യം

ചിലർക്ക് ഡൈയിലെ രാസവസ്തുക്കൾ കാരണം തലയോട്ടിയിൽ അലർജി, ചൊറിച്ചിൽ, അല്ലെങ്കിൽ ചർമ്മത്തിൽ വീക്കം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

അലർജി സാധ്യത

ഹെന്ന പോലുള്ള പ്രകൃതിദത്ത ഡൈകൾ ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

പരിഹാരങ്ങൾ

ഡൈ ചെയ്താൽ മുടി നര കൂടുമെന്നത് വെറും മിഥ്യാ ധാരണമാത്രമാണ്. അതുകൊണ്ട് ഇനിമുതൽ ധൈര്യമായി മുടിയിൽ കളർ ചെയ്തോളൂ..

പേടിക്കേണ്ട