25 December 2025
Jayadevan A M
Image Courtesy: Getty
തേന്‍ ചൂടാക്കാമോയെന്നത് സംബന്ധിച്ച് പലര്‍ക്കും സംശയമുണ്ട്. ആധുനിക ശാസ്ത്രവും, ആയുര്‍വേദവും ഇതു സംബന്ധിച്ച് പറയുന്നത് എന്താണെന്ന് നോക്കാം
തേൻ ഒരിക്കലും നേരിട്ട് ചൂടാക്കാൻ പാടില്ലെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. ചൂടാക്കിയാല്‍ അത് വിഷാംശമായി മാറുമെന്നും പറയുന്നു
ചായ, ചൂടുവെള്ളം, തിളച്ച പാൽ തുടങ്ങിയവയിലേക്ക് തേന്‍ നേരിട്ട് ഒഴിക്കരുതെന്നും പറയുന്നു. ചൂടാക്കിയ തേന്‍ ദഹനപ്രശ്‌നങ്ങളടക്കം ഉണ്ടാക്കാമത്രേ
തേനിൽ ആന്റിഓക്‌സിഡന്റുകളും എൻസൈമുകളുമുണ്ട്. ഏകദേശം 40°Cന് മുകളിൽ തേൻ ചൂടാക്കിയാൽ എൻസൈമുകൾ നശിച്ചേക്കാം. ഇത് ഔഷധഗുണം ഇല്ലാതാക്കിയേക്കാം
അമിതമായി തേന്‍ ചൂടാക്കിയാല്‍ ഹൈഡ്രോക്‌സിമീഥൈല്‍ഫുര്‍ഫുറാല്‍ (എച്ച്എംഎഫ്) എന്ന രാസവസ്തു രൂപപ്പെട്ടേക്കാം.
തേൻ മൈക്രോവേവ് ഓവനിൽ വെച്ച് ചൂടാക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും പറയുന്നു. തേനിലെ ഗുണങ്ങള്‍ വേഗം ഇല്ലാതാകാന്‍ ഇത് കാരണമായേക്കാം
തേന്‍ സ്വഭാവികമായ അവസ്ഥയില്‍ കഴിക്കുന്നതാണ് ഉചിതം. തേന്‍ അമിതമായി ചൂടാക്കി കഴിക്കാതിരിക്കുന്നത് ഉത്തമം
ഈ വെബ്‌സ്റ്റോറിയിലെ വിവരങ്ങള്‍ പൊതുവായ അറിവിന് വേണ്ടിയുള്ളതാണ്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല