5 August 2026
Jayadevan A M
Image Courtesy: Getty Images
മുടി കൊഴിച്ചില്‍ ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങളാല്‍ മുടി കൊഴിച്ചില്‍ സംഭവിക്കാം
മുടി കൊഴിച്ചില്‍ രൂക്ഷമായാല്‍ ആരോഗ്യവിദഗ്ധരെ കാണുന്നതാണ് ഉചിതം. ഒപ്പം ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്താം
ഹോലിസ്റ്റിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റും വെൽനസ് കണ്ടന്റ് ക്രിയേറ്ററുമായ ഖുഷി ജൂലൈ 27 ന് പങ്കിട്ട ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞ വിവരങ്ങള്‍ ഇവിടെ പരിശോധിക്കാം
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത്, പ്രാതൽ ഉപേക്ഷിക്കുന്നത്, അൾട്രാ-പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നത് തുടങ്ങിയവ മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും
വെറും കലോറികൾ മാത്രം നൽകുന്ന പോഷകഗുണമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത്, മദ്യപാനം തുടങ്ങിയ ശീലങ്ങളും ഒഴിവാക്കണം
രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉലുവ കഴിക്കുന്നത്, പ്രോട്ടീൻ സമ്പന്നമായ പ്രാതൽ തുടങ്ങിയവ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത്, കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ലഘുഭക്ഷണങ്ങൾക്ക് പകരം പ്രോട്ടീനും നാരുകളും അടങ്ങിയവ ഉപയോഗിക്കുന്നത് തുടങ്ങിയ ശീലങ്ങളും നല്ലതാണ്
പൊതുവായ വിവരങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. ഇത് പ്രൊഫഷണല്‍ വൈദ്യോപദേശത്തിന് പകരമല്ല