01 December 2025
Jayadevan A M
Image Courtesy: Getty
പല സാഹചര്യങ്ങളില്‍ ഓക്കാനം സംഭവിക്കാം. ചിലര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഓക്കാനം വരാറുണ്ട്. ഇത്തരം ആളുകള്‍ കയ്യില്‍ നാരങ്ങ കരുതാറുണ്ട്
ഓക്കാനമുള്ളവര്‍ നാരങ്ങ മണത്ത് ആശ്വാസം കണ്ടെത്താറുണ്ട്. നാരങ്ങയുടെ മണം എങ്ങനെയാണ് ഓക്കാനം കുറയ്ക്കുന്നതെന്ന് നോക്കാം
നാരങ്ങയുടെ മണം എങ്ങനെയാണ് ഓക്കാനം കുറയ്ക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. നാരങ്ങയിലെ ചില സംയുക്തങ്ങളാണ് ഇതിന് കാരണം.
നാരങ്ങയിലെ സിട്രസ് ഗന്ധം നെര്‍വസ് സിസ്റ്റത്തില്‍ സ്വാധീനം ചെലുത്തുന്നു. ഇത് തലച്ചോറില്‍ ഒരുതരം ഡിസ്ട്രാക്ഷന്‍ ഉണ്ടാക്കുന്നു.
നാരങ്ങാത്തൊലിയില്‍ അടങ്ങിയിട്ടുള്ള ലിമോണീന്‍, സിട്രാല്‍ എന്നിവയും ഓക്കാനും കുറയ്ക്കാന്‍ സഹായിക്കുന്നവയില്‍ പ്രധാന ഘടകങ്ങളാണ്.
നാരങ്ങ രണ്ടായി മുറിച്ച് അതിന്റെ മണം നന്നായി ശ്വസിക്കാം. അല്ലെങ്കില്‍ നാരങ്ങത്തൊലി വിരലുകൊണ്ട് ഞെരടിയും ശ്വസിക്കാം.
എന്നാല്‍ നാരങ്ങ ശ്വസിക്കുന്നത് ഓക്കാനും മാറുന്നതിനുള്ള പൂര്‍ണമായ പ്രതിവിധിയായി കരുതരുത്. ചില ഘട്ടങ്ങളില്‍ കുറച്ച് ആശ്വാസം ലഭിക്കുമെന്ന് മാത്രം
Lemon 8
ചിലപ്പോള്‍ ഓക്കാനും മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം. ഓക്കാനും മാറുന്നില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടുക.