4 July 2026
Jayadevan A M
Image Courtesy: Getty Images
പാലും മറ്റ് പാൽ ഉൽപന്നങ്ങളും പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അമിതമായി കൊഴുപ്പടങ്ങിയ പാൽ സ്ഥിരമായി ഉപയോഗിക്കുന്നത് ഫാറ്റി ലിവർ സാധ്യത വർധിപ്പിക്കാം
എന്നാല്‍ പാല്‍ പൂര്‍ണമായും വില്ലനല്ല. ഉപയോഗിക്കുന്ന പാലിന്റെ തരവും അളവുമാണ് പ്രധാനം. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാം
പശുവിൻ പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റ് ആണ്. ഉയർന്ന അളവിൽ സാച്ചുറേറ്റഡ് ഫാറ്റ് ശരീരത്തിലെത്തുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകാം
പാലിലെ കൊഴുപ്പ് നീക്കം ചെയ്ത സ്കിംഡ് മിൽക്ക് അല്ലെങ്കിൽ ലോ ഫാറ്റ് മിൽക്ക് ഫാറ്റി ലിവർ ഉള്ളവർക്ക് മിതമായ അളവിൽ ഉപയോഗിക്കാം.
പാലിൽ അടങ്ങിയിരിക്കുന്ന വേ പ്രോട്ടീൻ കരളിലെ കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇത് കൊഴുപ്പില്ലാത്ത രൂപത്തിൽ ആയിരിക്കണം എന്ന് മാത്രം.
ഫാറ്റി ലിവര്‍ ഉള്ളവരാണെങ്കില്‍ കൊഴുപ്പ് കൂടുതലുള്ള പാലിന്റെ ഉപയോഗം കുറയ്ക്കുക. ഫാറ്റി ലിവര്‍ ഇല്ലാത്തവര്‍ക്ക് ഇത് പ്രശ്‌നമില്ല. എന്നാല്‍ കൃത്യമായ വ്യായാമം ചെയ്യണം
ഫാറ്റി ലിവർ വരാതിരിക്കാനും നിലവിലുള്ള അവസ്ഥ നിയന്ത്രിക്കാനും ദിവസവും വ്യായാമം ചെയ്യുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്
ഈ വെബ്‌സ്റ്റോറി പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. ഡോക്ടറുടെ നിര്‍ദ്ദേശം പാലിച്ച് അതുപ്രകാരം ചെയ്യുക