4 July 2026

Nithya V

വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ... 

Photo Credit: Getty Images

വെള്ളി ആഭരണങ്ങളുള്ളവരുടെ പ്രധാന പ്രശ്നമാണ് അവ കറുത്ത് പോകുന്നത്. എന്നാൽ, വളരെ എളുപ്പത്തിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്,

വെള്ളി

വെള്ളത്തിൽ തേയില ചേർത്ത് പകുതിയാകുന്നത് വരെ തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡയും അല്പം ഡിറ്റർജന്റ് പൗഡറും ചേർക്കുക.

തേയില

ഇതിലേക്ക് ആഭരണങ്ങൾ മുക്കിവെക്കുക. പിന്നീട് പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കി നല്ല വെള്ളത്തിൽ കഴുകി തുടച്ചെടുക്കാം.

തുടച്ചെടുക്കാം

അതുപോലെ, രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് ആഭരണങ്ങളിൽ പുരട്ടുക.

ബേക്കിംഗ് സോഡ

ശേഷം ബ്രഷ് കൊണ്ടോ വിരലുകൾ കൊണ്ടോ നന്നായി തടവിയ ശേഷം കഴുകി ഉണക്കുക. ഇങ്ങനെയും നിങ്ങളുടെ വെള്ളി ആഭരണങ്ങളെ പുത്തനാക്കാം.

പുത്തനാക്കാം

ഒരു പാത്രത്തിൽ അലുമിനിയം ഫോയിൽ വിരിച്ച ശേഷം ചൂടുവെള്ളവും ബേക്കിംഗ് സോഡയും ഒഴിക്കുക. 

ചൂടുവെള്ളം

ഇതിൽ ആഭരണങ്ങൾ 20-30 മിനിറ്റ് മുക്കിവെക്കുമ്പോൾ അതിലെ കറുപ്പ് നിറം മാറി തിളക്കം തിരിച്ചുകിട്ടും. ഊ വഴിയും നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

തിളക്കം

അതുപോലെ കുറച്ച് സമയം കറുത്ത ആഭരണങ്ങൾ പുളിവെള്ളത്തിൽ മുക്കിവച്ച് കഴുകുന്നതും തിളക്കം ലഭിക്കാൻ സഹായിക്കുന്നതാണ്.

പുളിവെള്ളം