13 October 2026
Nithya V
Image Credit: Getty Images
മുടികൊഴിച്ചിൽ തടയാനും മുടി വളരാനും സവാള നീര് തലയിൽ പുരട്ടുന്നത് ഫലപ്രദമാണെന്ന് പലരും പറയാറുണ്ട്. എന്നാൽ ഇത് സത്യമാണോ?
സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങളും ആന്റിഓക്സിഡന്റുകളും മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്ന് പറയപ്പെടുന്നുണ്ട്.
എന്നാൽ, സവാള നീര് നേരിട്ട് തലയോട്ടിയിൽ പുരട്ടുന്നത് പൂർണ്ണമായും ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
സെൻസിറ്റീവ് ആയ സ്കാൽപ്പ് ഉള്ളവരിൽ സവാള നീര് നേരിട്ട് പുരട്ടുന്നത് ചൊറിച്ചിൽ, പുകച്ചിൽ, ചുവപ്പ്,അസ്വസ്ഥതകൾക്ക് കാരണമാകും.
കൂടാതെ താരൻ, അണുബാധ അല്ലെങ്കിൽ മുറിവുകൾ ഉള്ളവർ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
പോഷകക്കുറവ്, തൈറോയ്ഡ് പ്രശ്നങ്ങൾ, പാരമ്പര്യം, മാനസിക സമ്മർദം തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം.
പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവ് ചിലരിൽ മുടികൊഴിച്ചിലിന് കാരണമാകാം.
മുടിയുടെ ആരോഗ്യത്തിനായി സവാളയെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഭക്ഷണശീലത്തിന്റെ ഭാഗമാകാം.