12 October 2026

Sumeesh T Unneen

വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ

Photo Credit: Unsplash

ഉറക്കമുണർന്നയുടൻ വെറും വയറ്റിൽ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് മിക്കവരും. എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വെറും വയറ്റിൽ കാപ്പി കുടിക്കാറുണ്ടോ?

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡിൻ്റെ ഉൽപാദനം വർധിപ്പിക്കും. ചിലരിൽ ഇത് വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കാൻ കാരണമാകാം

ആസിഡിറ്റി

ആസിഡ് റിഫ്ലക്സ് ഉള്ളവർ രാവിലെ എഴുന്നേറ്റയുടൻ തന്നെ കാപ്പി കുടിക്കുന്നത് നെഞ്ചെരിച്ചിൽ കൂടുതൽ രൂക്ഷമാക്കാനും പുളിച്ചു തികട്ടലിനും ഇടയാക്കും

നെഞ്ചെരിച്ചിലിന് കാരണമാകാം

ഭക്ഷണം കഴിക്കാതെ കാപ്പികുടിക്കുമ്പോൾ കഫീൻ വളരെ വേഗം ശരീരം ആഗിരണം ചെയ്യും. ഇത് ചിലരിൽ ഉത്കണ്ഠയ്ക്കും ഹൃദയമിടിപ്പ് കൂടാനും കാരണമാകാം

ഉത്കണ്ഠയും നെഞ്ചിടിപ്പും കൂട്ടും

കാപ്പി കുടിച്ചയുടൻ പലർക്കും ടോയ്‌ലറ്റിൽ പോകാൻ തോന്നാറുണ്ട്. കാപ്പി കുടിക്കുന്നത് കുടലിൻ്റെ പ്രവർത്തനങ്ങളെ വേഗത്തിലാക്കുന്നതാണ് ഇതിന് കാരണം

ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നു

വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ വേഗത്തിൽ കഫീൻ രക്തത്തിൽ കലരുകയും പെട്ടെന്ന് ഉന്മേഷം ലഭിക്കുകയും ചെയ്യും. എന്നാൽ ഈ ഊർജ്ജം വളരെ കുറച്ചു നേരത്തേക്ക് മാത്രമേ നിലനിൽക്കൂ

പെട്ടെന്ന് ഉന്മേഷം ലഭിക്കും

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് അൾസറിന് കാരണമാകില്ല. എന്നാൽ നിലവിൽ അൾസർ ഉള്ളവരാണെങ്കിൽ കാപ്പികുടി അസ്വസ്ഥതകൾ വർധിപ്പിക്കാൻ കാരണമാകും

കാപ്പി കുടിച്ചാൽ അൾസർ വരുമോ?

രാവിലെ കാപ്പി കുടിക്കുന്നതിന് മുൻപ് എന്തെങ്കിലും ലഘുവായി കഴിക്കാൻ ശ്രദ്ധിക്കുക. കാപ്പിയിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ദിവസവും ധാരാളം വെള്ളം കുടിക്കാനും ശീലിക്കുക

കാപ്പി കുടിക്കുമ്പോൾ ശ്രദ്ധിക്കാൻ