1 July 2026

Jayadevan A M

ഡെങ്കിപ്പനിക്ക് പപ്പായ ഇലയുടെ നീര് ഫലപ്രദമാണോ?

Image Courtesy: Getty Images

ഡെങ്കിപ്പനി ബാധിക്കുമ്പോൾ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പെട്ടെന്ന് കുറയുന്നത് ആശങ്കയാണ്. പപ്പായ ഇലയുടെ നീര് ഇതിന് പ്രതിവിധിയായി കാണുന്നവരുണ്ട്‌

ഡെങ്കിപ്പനി

പപ്പായ ഇലയുടെ നീര് പ്രതിവിധിയായി കണ്ട് സ്വയം ചികിത്സ നടത്തുന്ന പലരുമുണ്ട്. ഇത് ശരിയാണോയെന്ന് നോക്കാം

പപ്പായ ഇല

പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിക്കാന്‍ പപ്പായ ഇലയുടെ നീര് സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ പറയുന്നുണ്ട്‌

പ്ലേറ്റ്‌ലെറ്റ്‌

എന്നാല്‍ പപ്പായ നീര് ഡെങ്കിപ്പനിക്കുള്ള ഒരു പൂർണ്ണമായ മരുന്നോ പനിക്ക് കാരണമാകുന്ന വൈറസിനെ നശിപ്പിക്കാനുള്ള പ്രതിവിധിയോ അല്ല

ശ്രദ്ധിക്കുക

മാത്രവുമല്ല, പപ്പായ ഇലയുടെ നീര് അമിതമായി കഴിച്ചാൽ വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകും.

അമിതമായാല്‍

ഡെങ്കിപ്പനി ബാധിച്ചവർക്ക് ദഹനം പൊതുവേ കുറവായിരിക്കുമെന്നതിനാൽ, അമിത അളവിൽ ഇത് നൽകുന്നത് ദഹനപ്രശ്നങ്ങൾ രൂക്ഷമാക്കാം

ദഹനപ്രശ്നങ്ങൾ

പൊതുവായ വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. പ്രൊഫഷണല്‍ വൈദ്യോപദേശത്തിന് പകരമല്ല. ഇതിലെ വിവരങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

നിരാകരണം

ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ എത്രയും വേഗം ഡോക്ടറുടെ ചികിത്സ തേടുക. സ്വയംചികിത്സ അപകടമാണെന്ന് ഓര്‍ക്കുക

ഡോക്ടര്‍