30 December 2025
Jayadevan A M
Image Courtesy: Getty
മുടി നരയ്ക്കുന്നത് ഇഷ്ടമില്ലാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരു ഘട്ടമാകുമ്പോള്‍ നര സ്വഭാവികമായും വരും
ഒരു മുടി നരയ്ക്കുമ്പോള്‍ തന്നെ പരിഭ്രാന്തരാകുന്ന ചിലരുണ്ട്. ആ നരച്ച മുടി പറിച്ചുകളയാനാകും അവരുടെ ശ്രമം
നരച്ച മുടി പിഴുതാൽ കൂടുതൽ മുടി നരയ്ക്കുമെന്ന പ്രചാരണം വ്യാപകമാണ്. ഇത് പലരെയും ഭയപ്പെടുത്തുന്നു. ഇതില്‍ യാഥാര്‍ത്യമുണ്ടോ?
നരച്ച മുടി പിഴുതാൽ കൂടുതൽ മുടി നരയ്ക്കുമെന്ന പ്രചാരണം തെറ്റാണ്. ഇതിന് ശാസ്ത്രീയ അടിത്തറയില്ല. അടിസ്ഥാനരഹിതമാണ് ഈ പ്രചാരണം.
ചർമ്മത്തിനടിയിലുള്ള ഓരോ പ്രത്യേക 'ഫോളിക്കിളുകളിൽ' നിന്നാണ് ഓരോ മുടിയും വളരുന്നത്. സാധാരണ ഒരു മുടി മാത്രമേ ഒരു ഫോളിക്കിളിൽ നിന്ന് വളരൂ
ഒരു മുടി പിഴുതെടുക്കുമ്പോൾ ഒരു ഫോളിക്കിളിനെ മാത്രമാണ് ബാധിക്കുന്നത്. മറ്റ് ഫോളിക്കിളുകളില്‍ ഇത് ബാധിക്കുന്നില്ല
മെലാനിൻ എന്ന പിഗ്മെന്റാണ് മുടിക്ക് കറുപ്പ് നിറം നൽകുന്നത്. മുടി നരയ്ക്കുന്നത് മെലാനിൻ ഉൽപ്പാദനം കുറയുമ്പോഴാണ്
ഒരു മുടി പിഴുതു കളഞ്ഞാലും മെലാനിൻ ഉൽപ്പാദനം നിലച്ചു കഴിഞ്ഞതിനാല്‍ ആ ഫോളിക്കിളിൽ നിന്ന് അടുത്തതായി വളരുന്ന മുടിയും നരച്ചതായിരിക്കും