15 June 2026
SHIJI MK
Image Credit: Getty Images
അമിത ശരീരഭാരവും തടിയും കാരണം ബുദ്ധിമുട്ടുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. ഭക്ഷണത്തില്‍ നിയന്ത്രണം കൊണ്ടുവന്നാണ് എല്ലാവരും തടി കുറയ്ക്കാന്‍ നോക്കുക.
ചോറ് കഴിച്ചാല്‍ തടി കൂടുമെന്ന ധാരണയില്‍ പലരും രാത്രിയില്‍ ചോറ് കഴിക്കാറില്ല. ഇത് സത്യമാണോ അല്ലയോ എന്ന് മനസിലാക്കിയല്ല നിയന്ത്രണം കൊണ്ടുവരുന്നതെന്ന് മാത്രം.
ചോറ് കഴിക്കുന്നത് വഴി തടി കൂടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചോറ് കഴിക്കുന്നത് നേരിട്ട് തടി കൂടാന്‍ കാരണമാകില്ല പോലും. അത് എന്തുകൊണ്ടാണെന്ന് വിശദമായി നോക്കിയാലോ?
ചോറ് കഴിക്കുന്നത് വഴി തടി കൂടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചോറ് കഴിക്കുന്നത് നേരിട്ട് തടി കൂടാന്‍ കാരണമാകില്ല പോലും. അത് എന്തുകൊണ്ടാണെന്ന് വിശദമായി നോക്കിയാലോ?
ഒരാളുടെ ശരീഭാരവും തടിയും കൂടുന്നതിന് കാരണം ഒരിക്കലും രാത്രിയില്‍ ചോറ് കഴിക്കുന്നതല്ല. നിങ്ങള്‍ ഒരു ദിവസം എത്ര കലോറി ചെലവാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് തടി കൂടുന്നതും കുറയുന്നതും.
കുറഞ്ഞ അളവില്‍ രാത്രിയില്‍ ചോറ് കഴിക്കുന്നതാണ് നല്ലത്. ചോറിന് പകരം ധാരാളം പച്ചക്കറികളും പ്രോട്ടീന്‍ അടങ്ങിയ മീന്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ കൂടുതലായി കഴിക്കാം.
ഉറങ്ങാന്‍ പോകുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കാതിരിക്കുക. ഇത് ദഹനത്തെ ബാധിക്കും.
വെള്ള നിറത്തിലുള്ള അരിയാകും ഒട്ടുമിക്ക ആളുകളും കഴിക്കുന്നത്. എന്നാല്‍ തവിട് കളയാത്ത മട്ട അരിയോ ബ്രൗണ്‍ റൈസോ കഴിക്കുന്നതാണ് നല്ലത്. ഇവയില്‍ ഉയര്‍ന്ന അളവില്‍ നാരുകളുണ്ട്.