06  August 2026

AMAL KV

ചായ കുടിച്ചാൽ  മുടി പോകുമോ? 

Photo Credit: Itel India website

മുടി കൊഴിച്ചിൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ്. പല വിധ കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്.

മുടി കൊഴിച്ചിൽ

ചായ കുടിയ്ക്കുന്നത് മുടി പോകാൻ കാരണമാകുമെന്ന് പലരും പറഞ്ഞ് കേൾക്കുന്നു. ഇതിന് പിന്നിലെ സത്യമെന്തെന്ന് നോക്കാം.

സത്യമെന്ത്

ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ ഭക്ഷണത്തിൽ നിന്ന് ഇരുമ്പിനെ വലിച്ചെടുക്കാനുള്ള കഴിവിനെ കുറയ്ക്കും.  ഇരുമ്പിന്റെ  കുറവ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിൽ ഓന്നാണ്. 

ടാനിൻ

ചായയിലെ കഫീൻ ശരീരത്തിലെ ജലാംശം കുറയ്ക്കാൻ കാരണമാകും . ഇത് തലയോട്ടി വല്ലാതെ വരണ്ടതാക്കുകയും തുടർന്ന് മുടി പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യും.

കഫീൻ

ഒരു ദിവസം പല തവണ ചായ കുടിക്കുമ്പോൾ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂടാനും ഇടയുണ്ട്. ഇത് മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കും.

ഷുഗർ

ചായയുടെ നിരന്തര ഉപയോഗം അസിഡിറ്റിക്കും ദഹന പ്രശ്നങ്ങൾക്കും കാരണമാകും. ദഹനപ്രക്രിയ മോശമായാൽ മുടിവളർച്ച കൃത്യമായി നടക്കില്ല.

ദഹനം

അമിതമായ ചായയുടെ ഉപയോഗം ഉറക്കക്കുറവിന് കാരണമാകും. മുടി വളർച്ചയ്ക്ക് ഉറക്കം ഒരു പ്രധാന ഘടകമാണ്.

ഉറക്കം

ഉറക്കക്കുറവ് സ്ട്രെസ്സിന് കാരണമാവുകയും  ഇത് വഴി മുടികൊഴിച്ചിൽ ഇരട്ടിയാകാനും  സാധ്യതയുണ്ട്. അതിനാൽ ചായ മിതമായി ഉപോ​ഗിക്കുക.

സ്ട്രെസ്