2 August 2026

Sumeesh T Unneen

ചോറ് കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാം; ഈ എളുപ്പവഴികൾ പരീക്ഷിക്കു

Photo Credit: Getty Images

ചോറ് കഴിക്കുന്നതുകൊണ്ടല്ല, മറിച്ച് അമിതമായി കഴിക്കുന്നതാണ് ശരീരഭാരം വർധിക്കാൻ പ്രധാന കാരണം

ചോറ് വണ്ണം കൂട്ടുമോ?

നിങ്ങളുടെ ഡയറ്റ് കൃത്യമാണെങ്കിൽ ദിവസവും ചോറ് കഴിച്ചാലും വണ്ണം കുറയ്ക്കാൻ എളുപ്പത്തിൽ സാധിക്കും

ചോറ് കഴിച്ച് വണ്ണം കുറയ്ക്കാം!

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ദിവസവും അര കപ്പ് മുതൽ ഒരു കപ്പ് വരെ വേവിച്ച ചോറ് ഡയറ്റിൻ്റെ ഭാഗമാക്കാം

എത്ര അളവിൽ ചോറ് കഴിക്കാം?

ഭക്ഷണ കഴിക്കുന്ന പ്ലേറ്റിൻ്റെ പകുതി പച്ചക്കറികളും, കാൽ ഭാഗം പ്രോട്ടീനും, ബാക്കി കാൽ ഭാഗം മാത്രം ചോറും ഉൾപ്പെടുത്തുക

ഹെൽത്തി പ്ലേറ്റ് രീതി

ചോറിനൊപ്പം പരിപ്പ്, കടല, മുട്ട, പനീർ, ചിക്കൻ അല്ലെങ്കിൽ മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തുക

പ്രോട്ടീൻ നിർബന്ധം

വറുത്തതും, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങളും ചോറിനൊപ്പം കഴിക്കുന്നത് ഒഴിവാക്കുക. വിശപ്പില്ലെങ്കിലും വീണ്ടും വീണ്ടും വിളമ്പി കഴിക്കുന്ന ശീലവും നിർത്തുക

ഈ തെറ്റുകൾ ഒഴിവാക്കുക

കുത്തരിയും  പഴഞ്ചോറും ആരോഗ്യത്തിന് നല്ലതാണ്. തവിട് അടങ്ങിയ അരി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അളവ് നിയന്ത്രിച്ചാൽ ഏതുതരം അരി ഉപയോഗികുന്നതിലും പ്രശ്നമില്ല

ഏത് അരിയാണ് ആരോഗ്യകരം?

ശരീരത്തിന് ആവശ്യമുള്ളതിലും കുറവ് കലോറി മാത്രം ഭക്ഷണത്തിലൂടെ നൽകിയാൽ ചോറ് ഡയറ്റിൽ ഉൾപ്പെടുത്തിയാലും വേഗത്തിൽ വണ്ണം കുറയും

കലോറി കുറയ്ക്കുക