20 August 2026
AMAL KV
Photo Credit: Getty Images
കൂടുതൽ മൈലേജിനായി പല രീതികളും പിന്തുടർന്ന് വരുന്നു. അതിൽ ഒന്നാണ് എ.സി ഓഫ് ചെയ്ത് വാഹനം ഓടിക്കൽ.
പലരും പന്തുടരുന്ന രീതിയാണ് മൈലേജ് കൂട്ടാൻ എ.സി ഓഫ് ചെയ്ത് കാർ ഓടിക്കുന്നത്. ഇങ്ങനെ ചെയ്താൽ ശരിക്കും മൈലേജ് കൂടുമോ?
ചെറിയ എഞ്ചിൻ സിസിയിൽ വരുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഈ രീതി ഒരു പരിധിവരെ ഫലപ്രദമാണ്.
ആവറേജ് സ്പീഡ് മെയിന്റെയ്ൻ ചെയ്ത് ഓടിച്ചെങ്കിൽ മാത്രമേ എ.സി ഓഫ് ചെയ്തതിന്റെ ഗുണം മൈലേജിൽ പ്രതിഫലിക്കൂ.
എ.സി ഓഫ് ചെയ്താൽ സ്വാഭാവികമായും നമ്മൾ ഗ്ലാസ് തുറന്നിടും. കൂടുതൽ വേഗതയിലാണ് സഞ്ചരിക്കുന്നത് എങ്കിൽ ഇത് എയ്റോ ഡൈനാമിക്സിനെ ബാധിക്കും.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉള്ള വാഹനങ്ങിളിൽ ഈ രീതി അവശ്യമില്ല. വാഹനം സ്വയം തന്നെ താപലനില ക്രമീകരിക്കുന്നത് കൊണ്ട് അധികമായി ഇന്ധനം വേണ്ടി വരില്ല.
ഉയർന്ന എഞ്ചിൻ കരുത്തും ബോഡി വലുപ്പവും ഉള്ള വാഹനത്തിൽ ഒരിക്കലും എ.സി ഓഫ് ചെയ്ത് ഗ്ലാസ് തുറന്നിടുന്ന് മൈലേജ് കുറയ്ക്കും.
ഇടയ്ക്കിടയ്ക്ക് വാഹനത്തിലെ എ.സി ഓഫ് ചെയ്ത് ഓണാക്കുന്നത് കൊണ്ടും വലിയ ഗുണം ലഭിക്കില്ല.