17 JULY 2025
SHIJI MK
Image Courtesy: Unsplash
തണ്ണിമത്തന്‍ കഴിക്കുന്നത് കൊണ്ട് ഒട്ടേറെ ഗുണങ്ങള്‍ നമ്മുടെ ശരീരത്തിന് ലഭിക്കും. അതിന്റെ കുരു മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നുമുണ്ട്.
മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ തണ്ണിമത്തന്റെ കുരുവില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
മാത്രമല്ല തണ്ണിമത്തന്‍ കുരുക്കള്‍ മുടി വളര്‍ച്ചയ്ക്ക് മാത്രമല്ല സഹായിക്കുന്നത് അത് മുടിയുടെ കരുത്തും തിളക്കവും വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
തണ്ണിമത്തന്‍ കുരുവില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഓയില്‍ ആഴത്തിലുള്ള ഈര്‍പ്പം വാഗ്ദാനം ചെയ്യുന്നു. ഇത് വരണ്ടതും പൊട്ടുന്നതുമായ മുടിയെ ശരിയാക്കാന്‍ സഹായിക്കും.
തണ്ണിമത്തനും അതിനോടൊപ്പം തൈരും കുറച്ച് തണ്ണിമത്തന്‍ കുരുവിന്റെ ഓയിലും ചേര്‍ത്ത് നിങ്ങള്‍ക്ക് വീട്ടില്‍ വെച്ച് തന്നെ ഹെയര്‍ മാസ്‌ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ഇവ മൂന്നും ചേര്‍ത്ത് തലയോട്ടിയിലും മുടിയുടെ വേരുകളിലും പുരട്ടുന്നത് ആഴത്തിലുള്ള പോഷണം ലഭിക്കുന്നതിന് സഹായിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കൂടാതെ തണ്ണിമത്തന്‍ കുരുവിന്റെ എണ്ണയോടൊപ്പം കറ്റാര്‍വാഴയും തേനും ചേര്‍ത്ത് മുടിയില്‍ തേയ്ക്കുന്നത് തിളക്കവും സോഫ്റ്റ്‌നസും നല്‍കുന്നു.