17 JULY 2025

Sarika KP 

ഡയറ്റില്‍ കറിവേപ്പില ഉൾപ്പെടുത്തണോ? അറിയാം

 Image Courtesy: Getty Images 

നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില.  ഡയറ്റില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഗുണങ്ങള്‍ എന്തൊക്കെ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ എയുടെ കലവറയാണ് കറിവേപ്പില. അതിനാല്‍ ദിവസേന കറിവേപ്പില കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

കാഴ്ച ശക്തി

അയേണും ഫോളിക് ആസിഡും അടങ്ങിയ കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

വിളര്‍ച്ച

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കറിവേപ്പില. ഇവയില്‍ കലോറിയും കുറവാണ്.

വണ്ണം കുറയ്ക്കാന്‍

ബീറ്റാ കരോട്ടിനും ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും അടങ്ങിയ കറിവേപ്പില കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

തലമുടിയുടെ ആരോഗ്യം

കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

കൊളസ്ട്രോള്‍

നാരുകളാല്‍ സമ്പന്നമായ കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ദഹനം