14 OCT 2026
NEETHU VIJAYAN
Image Courtesy: Unsplash
പെട്ടെന്ന് വിശപ്പ് തോന്നുമ്പോൾ കഴിക്കാൻ പറ്റിയ ഒന്നാണ് വാഴപ്പഴം. പക്ഷേ വാഴപ്പഴം കഴിച്ച ശേഷം ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പണി കിട്ടും.
ചിലർ വാഴപ്പഴം കഴിച്ച് കുറച്ച് വെള്ളവും കൂടി കുടിക്കും. എന്നാൽ വാഴപ്പഴം കഴിച്ച ഉടനെ വെള്ളം കുടിക്കരുത്. എന്തുകൊണ്ടാണ് വാഴപ്പഴം കഴിച്ച ശേഷം വെള്ളം കുടിക്കരുതെന്ന് പറയുന്നത്?
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് ദഹനക്കുറവ്, വയറു വേദന, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.
പഴവും വെള്ളവും പെട്ടെന്ന് ഒരേസമയം വയറ്റിലെത്തുമ്പോൾ ആസിഡ് ഉൽപ്പാദനം വർദ്ധിക്കുന്നു. ഇത് ഗുരുതരമായ അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും ഇടയാക്കും.
വാഴപ്പഴം ശരീരത്തിൽ തണുപ്പ് ഉണ്ടാക്കുന്ന ഒന്നാണ്. തൊട്ടുപിന്നാലെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ താപനിലയെ ബാധിക്കുകയും കഫക്കെട്ട്, ജലദോഷം എന്നിവയ്ക്ക് കാരണമാകും.
വാഴപ്പഴം കഴിച്ച ഉടൻ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് കഴിഞ്ഞ ശേഷം മാത്രം വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.
വാഴപ്പഴത്തിന്റെ നാരുകളിൽ പ്രകൃതിദത്ത പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിച്ച ഉടനെ വെളളം കുടിക്കുന്നത് പഞ്ചസാരയുടെ ആഗിരണം വർധിപ്പിക്കും