9 March 2026
Jayadevan A M
Image Courtesy: Instagram
രണ്ട് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍നിര താരമാണ് തൃഷ കൃഷ്ണ. തമിഴ് ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയയായത്
മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തൃഷയുടെ പൂര്‍വികര്‍ പാലക്കാടുകാരാണ്. മൂവാറ്റുപുഴയിലും, കല്‍പ്പാത്തിയിലും തനിക്ക് ബന്ധുക്കളുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു
തൃഷയുടെ ആസ്തി എത്രയാണെന്ന് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ ഏതാണ്ട് 80 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
താരത്തിന്റെ പ്രതിഫലത്തെക്കുറിച്ചും ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. 3-5 കോടി രൂപ ഈടാക്കുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍
സിനിമകളാണ് പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ പരസ്യങ്ങളില്‍ അഭിനയിച്ചും തൃഷ കൃഷ്ണന്‍ സമ്പാദിക്കുന്നുണ്ട്
ചെന്നൈയിലും, ഹൈദരാബാദിലും താരത്തിന് ആഡംബര വസതികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ വസതിക്ക് ഏതാണ്ട് 10 കോടി വിലമതിക്കുന്നു
വിവിധ വാഹനങ്ങളുടെ ശേഖരവും തൃഷയ്ക്കുണ്ട്. ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ കാറുകള്‍ താരത്തിനുണ്ടെന്ന് റിപ്പോര്‍ട്ട്
തൃഷയുടെ ആസ്തിയെക്കുറിച്ചുള്ള ഈ ഏകദേശ വിവരങ്ങള്‍ വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്