4 March 2026
Jayadevan A M
Image Courtesy: PTI
സഞ്ജു സാംസണാണ് ഇപ്പോള്‍ കായികലോകത്തെ ചര്‍ച്ചാവിഷയം സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത് സഞ്ജുവായിരുന്നു
സഞ്ജുവിന്റെ ആസ്തിയെക്കുറിച്ചും ചര്‍ച്ചകളുയരാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ആസ്തിയെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് വലിയ താത്പര്യമാണ്
ഐപിഎല്‍, ബിസിസിഐ കരാറുകള്‍, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ എന്നിവയില്‍ നിന്നാണ് സഞ്ജുവിന്റെ വരുമാനം
ഐപിഎല്‍ ആണ് സഞ്ജുവിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗം. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ട്രേഡ് ചെയ്യപ്പെട്ട സഞ്ജുവിന് 18 കോടി രൂപ പ്രതിഫലം ലഭിക്കും
ബിസിസിഐയുടെ സി ഗ്രേഡ് കരാറിലാണ് നിലവില്‍ സഞ്ജുവുള്ളത്. റിറ്റൈനര്‍ തുകയയായി പ്രതിവര്‍ഷം ഒരു കോടി രൂപ താരത്തിന് ലഭിക്കും
സ്വഭാവികമായും, മറ്റേതൊരു താരത്തെയും പോലെ വിവിധ ബ്രാന്‍ഡുകളുമായും സഞ്ജുവിന് കരാറുകളുണ്ട്. ഇതുവഴിയും വരുമാനം ലഭിക്കുന്നു
ഇത്തരത്തിലുള്ള വരുമാന മാര്‍ഗങ്ങളിലൂടെ ഏതാണ്ട് 86 കോടി രൂപയുടെ ആസ്തി സഞ്ജുവിനുണ്ടെന്നാണ് റിപ്പോര്‍ട്ട്
ഐപിഎല്‍, ബിസിസിഐ കരാര്‍ തുകകള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വെബ്‌സ്‌റ്റോറിയാണിത്