ബ്ലോട്ടിങ് കുറയ്ക്കാനായി ഈ ഭക്ഷണങ്ങൾ കഴിയ്ക്കാം

29 May 2025

Abdul Basith

Pic Credit: Unsplash

ബ്ലോട്ടിങ് നമ്മളിൽ പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. ഇത് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ബ്ലോട്ടിങ്

വെള്ളരിക്കയിൽ ജലാംശം വളരെ അധികമാണ്. ആൻ്റിഓക്സിഡൻ്റുകളും ധാരാളമുണ്ട്. ഇത് ശരീരത്തിൽ അധികമുള്ള ജലാശം പുറന്തള്ളും.

വെള്ളരിക്ക

നേന്ത്രപ്പഴം പൊട്ടാസ്യം കൊണ്ട് സമ്പന്നമാണ്. ഇത് സോഡിയത്തിൻ്റെ അളവ് ക്രമീകരിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിൽ നിന്ന് തടയും.

നേന്ത്രപ്പഴം

ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ ദഹനം വളരെ മെച്ചപ്പെടും. ഇത് ബ്ലോട്ടിങ് നിയന്ത്രിക്കുകയും ശരീരത്തിലെ ഗ്യാസിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യും.

ഇഞ്ചി

പൈനാപ്പിളിൽ ബ്രോമെലെയ്ൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീൻ വിഘടിപ്പിച്ച് ശരീരത്തിലെ ബ്ലോട്ടിങ് കുറയ്ക്കാൻ സഹായിക്കുന്ന എൻസൈമാണ്.

പൈനാപ്പിൾ

യോഗർട്ട് അല്ലെങ്കിൽ തൈരിൽ പ്രോബയോട്ടിക്കുകളുടെ അളവ് ഒരുപാടുണ്ട്. ഇത് ഉദരാരോഗ്യം മെച്ചപ്പെടുത്തി ബ്ലോട്ടിങ് കുറയ്ക്കാൻ സഹായിക്കും.

യോഗർട്ട്

നാരങ്ങാവെള്ളം ദഹനത്തെ സഹായിക്കുന്ന പാനീയമാണ്. അതുകൊണ്ട് തന്നെ നാരങ്ങാവെള്ളം ബ്ലോട്ടിങ് കുറയ്ക്കാനും സഹായകമാണ്.

നാരങ്ങാവെള്ളം

അവക്കാഡോയിൽ പൊട്ടാസ്യവും ഹെൽത്തി ഫാറ്റും ധാരാളമുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിയന്ത്രിച്ച് ബ്ലോട്ടിങ് കുറയ്ക്കാൻ സഹായിക്കും.

അവക്കാഡോ