05 NOV 2025

TV9 MALAYALAM

വെറും വയറ്റിലല്ല, ​ഗ്രീൻ ടീ കുടിക്കുമ്പോൾ  ഈ അബദ്ധങ്ങൾ ചെയ്യരുത്

 Image Courtesy: Getty Images

ഗ്രീൻ ടീ പതിവായി കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. എന്നാൽ ഗ്രീൻ ടീ കുടിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.  

ഗ്രീൻ ടീ 

രാവിലെ എഴുന്നേറ്റയുടനെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക. ഈ ശീലം ആരോഗ്യത്തിന് നല്ലതല്ല. ആഹാരം കഴിച്ചതിന് ശേഷം കുടിക്കുന്നതാണ് നല്ലത്.

വെറും വയറ്റിൽ

ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ടെന്ന് ഓർക്കണം. അതിനാൽ രാത്രിയിൽ ഇത് കുടിക്കുന്നത് ഉറക്കത്തെ ബാധിക്കും. ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് കുടിക്കുക.

രാത്രിയിൽ

തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ചായപ്പൊടി ഇടരുത്. പകരം വെള്ളം തിളച്ചുകഴിഞ്ഞ് തീ കുറച്ച ശേഷം പൊടിയിടുക. ഇങ്ങനെ ചെയ്താൽ ചായയുടെ ഗുണം നഷ്ടമാകില്ല.

തിളയ്ക്കുന്ന വെള്ളം

ഗ്രീൻ ടീയിൽ ധാരാളം ഗുണങ്ങളുണ്ടെണ്ടെങ്കിലും അമിതമായി കുടിക്കുന്നത് ഒഴിവാക്കണം. ദിവസവും രണ്ട് കപ്പിൽ കൂടുതൽ കുടിക്കരുത്.

അമിതമാകരുത്

ഏതെങ്കിലും അസുഖത്തിന് മരുന്ന കഴിക്കുന്നവർ   ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക. അതേസമയം ഡോക്ടറുടെ നിർദ്ദേശപ്രകാരം കുടിക്കാം.

മരുന്ന് കഴിക്കുന്നവർ

ഗ്രീൻ ടീ ബാ​ഗുകൾ വീണ്ടും ഉപയോ​ഗിക്കരുത്. അങ്ങനെ ഉപയോ​ഗിക്കുമ്പോൾ അവയുടെ രുചിയും ​ഗുണങ്ങളും നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്.

വീണ്ടും ഉപയോ​ഗിക്കുക

ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരെ സമീപിക്കുന്നത് നല്ലതാണ്. അല്ലാത്തപക്ഷം രോ​ഗങ്ങൾക്ക് അവ എതിരായേക്കാം.

ശ്രദ്ധിക്കണം