02 November 2025
Abdul Basith
Pic Credit: Pexels
നമുക്ക് വളരെ അത്യാവശ്യമുള്ള ഒരു പോഷകമാണ് അയൺ. അയൺ ധാരാളമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
അയൺ, പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണവസ്തുവാണ് പരിപ്പ്. ഡയറ്റിൽ പരിപ്പ് നന്നായി ഉൾപ്പെടുത്താം.
സോയബീനിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണവസ്തുവാണ് ടോഫു. ടോഫുവിലും ധാരാളമായി അയൺ അടങ്ങിയിട്ടുണ്ട്. പലതരത്തിൽ ടോഫു കഴിക്കാം.
മത്തങ്ങവിത്തിലും ധാരാളമായി അയൺ അടങ്ങിയിരിക്കുന്നു. ഹെൽത്തി ഫാറ്റ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും മത്തങ്ങവിത്തിലുണ്ട്.
കശുവണ്ടിയിലും അയൺ ധാരാളമുണ്ട്. സ്നാക്ക് ആയി കൊറിക്കാനും മറ്റ് ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തി കഴിക്കാനും കശുവണ്ടി നല്ലതാണ്.
കറുത്ത ഒലിവിലും അയൺ ധാരാളമുണ്ട്. ഒരു കപ്പ് കറുത്ത ഒലിവിൽ 8.5 മില്ലിഗ്രാം അയൺ ആണ് അടങ്ങിയിരിക്കുന്നത്. ഇതും ഡയറ്റിൽ ഉൾപ്പെടുത്തുക.
ഡാർക്ക് ചോക്കളേറ്റ് അയണിൻ്റെ നല്ല ഉറവിടമാണ്. മൂന്ന് ഔൺസ് ഡാർക്ക് ചോക്കളേറ്റിൽ ഏഴ് മില്ലി ഗ്രാം വരെ അയൺ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
പച്ച ചീര അയൺ ഉൾപ്പെടുന്ന ഭക്ഷണങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്. പലതരത്തിൽ കഴിക്കാം എന്നതുകൊണ്ട് തന്നെ ചീര വളരെ നല്ലതാണ്.