കറുത്ത കടല കഴിച്ചാൽ ആരോഗ്യഗുണങ്ങൾ പലത്

05 November 2025

Abdul Basith

Pic Credit: Pexels

കറുത്ത കടല കഴിച്ചാൽ പല ആരോഗ്യഗുണങ്ങളുമുണ്ട്. റോസ്റ്റ് ചെയ്ത കറുത്ത കടലയാണെങ്കിൽ അതിന് മറ്റ് ചില ആരോഗ്യഗുണങ്ങൾ ലഭിക്കും.

കറുത്ത കടല

കറുത്ത കടലയിലെ ഉയർന്ന അളവിലുള്ള ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

കൊളസ്ട്രോൾ

ശരീരഭാരം നിയന്ത്രിക്കാനും റോസ്റ്റഡ് ചന്ന വളരെ നല്ലതാണ്. ഉയർന്ന അളവിൽ ഫൈബറും പ്രോട്ടീനും ഉള്ളതുകൊണ്ട് തന്നെ വേഗത്തിൽ വിശപ്പ് മാറും.

ഭാരനിയന്ത്രണം

റോസ്റ്റഡ് കറുത്ത കടലയിൽ ഫൈബർ ധാരാളമുണ്ട്. ഈ ഫൈബർ വയറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യും.

ദഹനം

കറുത്ത കടലയിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. ഇത് ബ്ലഡ് ഷുഗർ വർധിപ്പിക്കില്ല. അതുകൊണ്ട് ഡയബറ്റിസ് ഉള്ളവർക്കും കഴിക്കാം.

പ്രമേഹം

റോസ്റ്റഡ് ചന്നയിൽ കാർബ് ഒരുപാടുണ്ട്. ഇതിലൂടെ ധാരാളം എനർജി ലഭിക്കും. കായികാധ്വാനങ്ങൾക്കായുള്ള ആരോഗ്യം ഇതിലൂടെ ലഭിക്കും.

കാർബ്

കാൽഷ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ മിനറൽസ് കറുത്ത കടലയിൽ ഒരുപാടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

പ്രോട്ടീൻ, സിങ്ക്, ആൻ്റിഓക്സിഡൻ്റ്സ് എന്നീ പോഷകങ്ങൾ കറുത്ത കടലയിൽ ഉണ്ട്. ഇത് ചർമ്മാരോഗ്യവും തലമുടിയുടെ ആരോഗ്യവും മെച്ചപ്പെടുത്തും.

ചർമ്മാരോഗ്യം