30 March 2026
ASHLI C
Image Credit: Getty Images
അതിരാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും.
നിങ്ങൾ ഈ ശീലം ഇനിയും തുടങ്ങിയില്ലെങ്കിൽ തുടങ്ങുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അളവിനെ സംബന്ധിച്ച് ധാരണ ഉണ്ടായിരിക്കണം.
പെട്ടെന്ന് വലിയ അളവിൽ അതിരാവിലെ വെള്ളം കുടിക്കരുത്. പകരം പതിയെ വെള്ളം കുടിച്ചു തുടങ്ങുന്നതാണ് നല്ലത്.
ഒന്നു മുതൽ രണ്ട് ഗ്ലാസ് വരെ വെള്ളം കുടിച്ചു തുടങ്ങാം വെറും വയറ്റിൽ മൂന്ന് മുതൽ നാലു വരെ ഗ്ലാസ് വരെ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
തണുത്ത വെള്ളം കുടിക്കുന്നതിലും നല്ലത് അതിരാവിലെ കുടിക്കുമ്പോൾ ചെറു ചൂടിൽ കുടിക്കുക. ഇത് ദഹനം സുഗമമാക്കാൻ സഹായകരമാണ്.
ചിലർ പല്ല് തേക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ട് ഇത് ഉമിനീരിലെ നല്ല ബാക്ടീരിയകൾ എത്താൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
ഭക്ഷണത്തിന് ഒരു 30 അല്ലെങ്കിൽ 45 മിനിറ്റ് മുൻപ് വെള്ളം കുടിക്കുക. ശേഷം മാത്രം പ്രഭാത ഭക്ഷണം കഴിക്കുക.
അമിതമായി വെള്ളം കുടിക്കരുത് ശരീരത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും വെള്ളം കുടിച്ചാൽ ഓക്കാനം ഉണ്ടാകാൻ സാധ്യതയുണ്ട്.