24 AUG 2026

NEETHU VIJAYAN

ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്!  കാരണം അറിയാമോ?

Image Courtesy: Getty Images 

പൊന്നോണത്തെ വരവേൽക്കാൻ വീടും പരിസരവും വൃത്തിയാക്കുന്നതിൻ്റെ നെട്ടോട്ടത്തിലാണ് എല്ലാവരും. എന്നാൽ ഉത്രാട സന്ധ്യ കഴിഞ്ഞാൽ വീട്ടിൽ ചൂലെടുക്കരുതെന്നൊരു വിശ്വാസമുണ്ട്.

ഓണം

അതെ, കേരളത്തിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് ഈ വിശ്വാസം നിലനിൽക്കുന്നത്. ഉത്രാട ദിവസം വീടെല്ലാം അടുച്ചുവാരി വൃത്തിയാക്കും. പിന്നെ അവിട്ടം ദിവസമെ ചൂലെടുക്കു.

അവിട്ടം

ഉത്രാട സന്ധ്യയോടെ മാവേലി തമ്പുരാന്റെ സാന്നിധ്യം വീടുകളിലേക്ക് എത്തുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് വീട് അടിച്ചുവാരുന്നത് ഐശ്വര്യക്കേടാണെന്ന് കരുതപ്പെടുന്നു.

മാവേലി

മഹാബലിയെ സ്വീകരിക്കുന്ന മംഗളകരമായ തിരുവോണ നാളിൽ വീട് അടിച്ചുവാരുന്നത് ഐശ്വര്യത്തെ തൂത്തുുകളയുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.

തിരുവോണം

പ്രജകളെ കാണാൻ എത്തുന്ന പ്രിയരാജാവിനെ വരവേൽക്കാൻ വീട് മുൻകൂട്ടി വൃത്തിയാക്കി ഇടണം. മാവേലി എത്തുന്ന ദിവസം ചൂലെടുത്ത് വൃത്തിയാക്കുന്നത് അനാദരവാണത്രേ.

അനാദരവ്

ഉത്രാട ദിനത്തിലെ സൂര്യ അസ്തമയത്തിന് മുൻപ് തന്നെ വീടിന്റെ മുക്കും മൂലയും അടിച്ചുവാരി വൃത്തിയാക്കുക. സന്ധ്യയ്ക്ക് ശേഷം ചൂൽ സുരക്ഷിതമായി മാറ്റിവെക്കാം.

മാറ്റിവെക്കാം

തിരുവോണ ദിവസം പിന്നെ ചൂല് തൊടില്ല. പിന്നീട് അവിട്ടം ദിവസം രാവിലെ മാത്രമെ പൂക്കളവും മറ്റും വൃത്തിയാക്കുന്നതിന് ചൂല് എടുക്കുകയുള്ളൂ.  

പൂക്കളം