23 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
ഓണമെന്നാൽ മഹാബലി തമ്പുരാനോളം പ്രാധാന്യം മറ്റാർക്കുമില്ല. കയ്യിൽ കുടയും തലയിൽ കിരീടവും ധരിച്ച മഹാബലി തിരുവോണ നാളിൽ നാടുകാണാനെത്തുമെന്നാണ് വിശ്വാസം.
ചിങ്ങത്തിലെ അത്തം ദിവസം മുതൽ തുടങ്ങുന്ന മഹാബലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. ഇത് തിരുവോണത്തോടെയാണ് അവസാനിക്കുക.
പുരാണങ്ങൾ അനുസരിച്ച് പ്രഹ്ളാദന്റെ പൗത്രനാണ് ബലി (പേരക്കുട്ടി). ഇന്ദ്രസേനൻ എന്നാണ് ശരിക്കുള്ള പേര്. അസുര രാജാവായിരുന്നെങ്കിലും മഹാവിഷ്ണുവിന്റെ ആരാധകനായിരുന്നു.
മഹാധൈര്യശാലിയും രാജാക്കന്മാർക്കിടയിലെ രാജാവുമായ അദ്ദേഹം മഹാബലി ചക്രവർത്തി എന്നാണ് അറിയപ്പെട്ടത്. നീതിമാനും സത്യസന്ധനുമായിരുന്നു.
എന്നാൽ നമ്മുടെ മഹാബലി തമ്പുരാന് ഒരു ഭാര്യയുള്ള വിവരം ആർക്കും അത്ര അറിവില്ല. ഹിമവാന്റെ പുത്രിയാണ് മഹാബലിയുടെ ഭാര്യയായ വിന്ധ്യാവലി.
മഹാബലിയ്ക്ക് എല്ലാ പിന്തുണയും നൽകിക്കൊണ്ടുള്ള ഉത്തമയായ ഒരു കുടുംബിനിയായിരുന്നു വിന്ധ്യാവലിയെന്നാണ് പുരാണങ്ങളിൽ പറയുന്നത്.
മഹാബലിയ്ക്ക് എല്ലാ പിന്തുണയും നൽകിക്കൊണ്ടുള്ള ഉത്തമയായ ഒരു കുടുംബിനിയായിരുന്നു വിന്ധ്യാവലിയെന്നാണ് പുരാണങ്ങളിൽ പറയുന്നത്.