16 August 2026
Nithya V
Photo Credit: Getty Images, PTI
ഓണമെത്തി, ഇനി നാടും വീടും പൂക്കളങ്ങളാൽ മനോഹരമാക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മൾ മലയാളികൾ ഓരോരുത്തരും.
അത്തം കഴിഞ്ഞു, രണ്ടാം ദിവസമായ ചിത്തിര നാളിൽ പൂക്കളം ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
രണ്ടാംദിനമായ ചിത്തിരയിൽ രണ്ട് തരം പൂക്കളാണ് കളത്തിൽ ഇടംപിടിക്കുക. തുമ്പപ്പൂവിനൊപ്പം തുളസി കൂടി പൂക്കളത്തിലേക്ക് എത്തും.
അത്തം നാളിൽ നിന്ന് ചിത്തിരയിലേക്ക് എത്തുമ്പോൾ തന്നെ പൂക്കളം വലുതാകാൻ ആരംഭിക്കുകയായി.
ചിത്തിര നാളിലാണ് മലയാളികൾ വീടും പറമ്പും വൃത്തിയാക്കി മഹാബലി മന്നനെ വരവേൽക്കാൻ പൂർണ്ണമായി തയാറെടുക്കുന്നത്.
വിശാഖം നാളുമുതലാണ് നിറമുള്ള പൂക്കളിട്ട് പൂക്കളം ഒരുക്കാൻ തുടങ്ങുക. ഉത്രാട നാളിലാണ് ഏറ്റവും വലുതായി ഒരുക്കുന്നത്.
അത്തം നാളിൽ തുമ്പ പൂവ് മാത്രമാണ് പൂക്കളത്തിൽ ഉപയോഗിക്കുന്നത്. ഒരു വരി മാത്രമാണ് പൂക്കളമൊരുക്കുന്നത്.
മഹാബലി തമ്പുരാൻ പാതാളത്തിൽ നിന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കുന്നു എന്ന സങ്കൽപ്പത്തിലാണിത്.