17 April 2026
Nithya V
Image Credit: Getty Images
വെള്ളരിക്ക ഉപയോഗിക്കുമ്പോഴെല്ലാം, അതിന്റെ തൊലി ചെത്തി കളയാറാണ് പതിവ്. എന്നാൽ വെള്ളരിക്കയേക്കാൾ പോഷകങ്ങൾ അവയുടെ തൊലിയിലാണെന്ന് അറിയാമോ?
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ വെള്ളരിക്ക തൊലി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.
ചർമ്മത്തിലുണ്ടാകുന്ന ചുവന്ന പാടുകൾ, അലർജി മൂലമുള്ള ചൊറിച്ചിൽ എന്നിവ മാറ്റാൻ വെള്ളരിക്ക തൊലി ഉപയോഗിച്ച് ചർമ്മത്തിൽ തടവുന്നത് നല്ലതാണ്.
വെള്ളരിക്കയുടെ തൊലി കണ്ണിന് മുകളിൽ വെക്കുന്നത് കണ്ണിന് നല്ല തണുപ്പ് നൽകാനും കറുപ്പ് പാടുകൾ കുറയ്ക്കാനും സഹായിക്കും.
വെള്ളരിക്ക തൊലിയിൽ അടങ്ങിയിരിക്കുന്ന ഇൻസോലബിൾ ഫൈബർ മലബന്ധം തടയാൻ സഹായിക്കുന്നു.
വെള്ളരിക്കയുടെ തൊലി സാലഡുകളിൽ ഉൾപ്പെടുത്തുന്നത് വയർ നിറഞ്ഞ അനുഭവം നൽകുന്നു.
ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും.
അതേസമയം, വെള്ളരിക്കയുടെ തൊലി ഉപയോഗിക്കുമ്പോൾ അത് നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്.